Saturday April 21, 2018
Latest Updates

ലോകത്തില്‍ ഏറ്റവും അധികം സമ്മാനത്തുകയുള്ള സാഹിത്യ അവാര്‍ഡ് ഡബ്ലിനില്‍ നിന്നും,നാല് ഇന്ത്യന്‍ നോവലുകളൂം ലിസ്റ്റില്‍ 

ലോകത്തില്‍ ഏറ്റവും അധികം സമ്മാനത്തുകയുള്ള സാഹിത്യ അവാര്‍ഡ് ഡബ്ലിനില്‍ നിന്നും,നാല് ഇന്ത്യന്‍ നോവലുകളൂം ലിസ്റ്റില്‍ 

ഡബ്ലിന്‍:സാഹിത്യ ലോകത്ത് ഏറ്റവും അധികം സമ്മാനത്തുക നല്‍കുന്നത് ഏത് അവാര്‍ഡാണ് ?നോബല്‍ സമ്മാന ബഹുമതികള്‍ക്കാണോ ?അല്ലേ അല്ല…വലുപ്പത്തിലും സാമ്പത്തിക ഘടനയിലും ലോക രാഷ്ട്രങ്ങളില്‍ താരതമ്യേനെ ചെറിയ രാജ്യമായ അയര്‍ലണ്ടിലെ ‘ഇന്റര്‍നാഷണല്‍ ഡബ്ലിന്‍ ലിറ്റററി അവാര്‍ഡാണത്.ഒരു ലക്ഷം യൂറോയാണ് (ഏകദേശം 80 ലക്ഷം രൂപ!)ഈ മഹാ അവാര്‍ഡ് തുക.

ലോകത്തെമ്പാടുനിന്നുമുള്ള നൂറു കണക്കിന് നോവലുകളില്‍ നിന്നാണ് എല്ലാ വര്‍ഷവും ഈ തിരഞ്ഞെടുപ്പ് നടക്കുന്നത്. അമേരിക്കന്‍ കമ്പനിയായ ഇമ്പാക്കിന്റെ സഹായത്തോടെ ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ ഏര്‍പ്പെടുത്തിയതാണ് ഈ മഹാ അവാര്‍ഡ്.

2018 ലെ അവാര്‍ഡിനുള്ള ഷോര്‍ട്ട് ലിസ്റ്റ് ഏപ്രില്‍ 5 ന് പ്രഖ്യാപിക്കും.നാല് ഇന്ത്യന്‍ സാഹിത്യകൃതികള്‍ ഈ വര്‍ഷത്തെ ഷോര്‍ട്ട് ലിസ്റ്റില്‍ ഉള്‍പ്പെടാനുള്ള മത്സരത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

The Extra-Terrestrial Delivery by Sudipta Das
Things to Leave Behind by Namita Gokhale
The Parcel by Anosh Irani
The Assosiation of Small Bombs by Karan Mahajan

2016ലെ ഇന്റര്‍നാഷണല്‍ ഡബ്ലിന്‍ ലിറ്റററി അവാര്‍ഡ് അമേരിക്കന്‍ എഴുത്തുകാരനും ഇന്ത്യന്‍ വംശജനുമായ അഖില്‍ ശര്‍മ്മയ്ക്കായിരുന്നു. ‘ഫാമിലി ലൈഫ്’ എന്ന നോവലാണ് അദ്ദേഹത്തെ ഈ നേട്ടത്തിന് അര്‍ഹനാക്കിയത്.ലോകത്തെ 43 രാജ്യങ്ങളിലെ 118 നഗരങ്ങളില്‍ നിന്നായി ലഭിച്ച 160 കൃതികളില്‍ നിന്നുമാണ് ‘ഫാമിലി ലൈഫ്’ അവാര്‍ഡിനായി തെരഞ്ഞെടുക്കപ്പെട്ടത്

ന്യൂ ജഴ്സിയിലെ റോയിട്ടേഴ്സ് യൂണിവേഴ്സിറ്റിയില്‍ ഇംഗ്ലിഷ് പ്രൊഫസറായ അഖില്‍ ശര്‍മ്മ, പെന്‍/ഹെമിങ്വേ അവാര്‍ഡിനും അര്‍ഹനായിട്ടുണ്ട്. ഇദ്ദേഹത്തിന്‍രെ നോവല്‍ ‘നോട്ടബിള്‍ ബുക്ക് ഓഫ് ദി ഇയര്‍’ ആയി ന്യൂയോര്‍ക്ക് ടൈംസ് തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു. ‘ആന്‍ ഒബിഡിയന്റ് ഫാദര്‍’ ആണ് മറ്റൊരു പ്രധാന കൃതി.

ഡല്‍ഹിയില്‍ ജനിച്ച ശര്‍മ്മ എട്ടാം വയസ്സില്‍ കുടുംബത്തോടൊപ്പം അമേരിക്കയിലേയ്ക്ക് കുടിയേറിയതാണ്.44 വയസുകാരനായ ശര്‍മ്മ അമേരിക്കയിലെയ്ക്കുള്ള ഇന്ത്യാക്കാരുടെ കുടിയേറ്റത്തിന്റെ അനുഭവകഥകള്‍ തന്റെ സൃഷ്ടികളില്‍ നിറയെ വിവരിച്ചിട്ടുണ്ട്.

Scroll To Top