Friday June 23, 2017
Latest Updates

ഡബ്ലിന്‍ ജോബ് എക്സ്പോ ശനിയാഴ്ച; ആയിരക്കണക്കിന് ജോലി ഒഴിവുകള്‍

ഡബ്ലിന്‍ ജോബ് എക്സ്പോ ശനിയാഴ്ച; ആയിരക്കണക്കിന് ജോലി ഒഴിവുകള്‍

ഡബ്ലിന്‍ :വിവിധ മേഖലകളിലായി ഐറിഷ്, അന്താരാഷ്ട്ര കമ്പനികള്‍ പങ്കെടുക്കുന്ന ഡബ്ലിന്‍ ജോബ് എക്സ്പോ ശനിയാഴ്ച((ഒക്റ്റോബർ 22) ക്രോക്ക് പാര്‍ക്കില്‍ നടക്കും. ഇതുവരെ നടന്നിട്ടുള്ളതില്‍വച്ച് ഏറ്റവും വലിയ ജോബ് എക്സ്പോ ആണ് ഇത്. ആയിരക്കണക്കിന് പേര്‍ക്ക് എക്സ്പോയിലൂടെ ജോലി ലഭിക്കുമെന്ന് സംഘാടകര്‍ അവകാശപ്പെട്ടു.

വിദ്യാഭ്യാസം, സാമ്പത്തികം, മാര്‍ക്കറ്റിങ്, ഫാര്‍മസ്യൂട്ടിക്കല്‍സ്, കണ്‍സ്ട്രക്ഷന്‍, എഞ്ചിനീയറിങ്, റീട്ടെയില്‍ സെയില്‍സ്, ആരോഗ്യം, ടൂറിസം, ഹോസ്പിറ്റാലിറ്റി എന്നീ മേഖലകളിലെല്ലാം പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ തൊഴിലവസരങ്ങളുമായി എക്സ്പോയിലെത്തും.

ജോബ് എക്സ്പോയിലെ പുതിയ മാറ്റമായി എജ്യുക്കേഷന്‍ വില്ലേജ്, STEM സെക്ടര്‍ എന്നിവയ്ക്ക് പ്രത്യേകം ഏരിയകള്‍ ഉണ്ടാകും. വിദ്യാഭ്യാസരംഗത്ത് ജോലി നല്‍കുന്ന കമ്പനികള്‍ എജ്യുക്കേഷന്‍ വില്ലേജിലാകും ഉണ്ടാകുക. യുകെ ടീച്ചര്‍ സ്പെഷ്യലിസ്റ്റ്സ്, ഹൗവര്‍ ഗ്ലാസ്സ് എജ്യുക്കേഷന്‍, ന്യൂസിലാന്റില്‍ നിന്നുമുള്ള വിദ്യാഭ്യാസ വിദഗ്ദ്ധര്‍, രാജ്യാന്തര റിക്രൂട്ടര്‍മാരായ വേള്‍ഡ് ടീച്ചേഴ്സ്, സീക്ക് ടീച്ചേഴ്സ് എന്നിവ വില്ലേജില്‍ ഉണ്ടാകും.

സയന്‍സ്, ടെക്നോളജി, എഞ്ചിനീയറിങ്, മെഡിസിന്‍ എന്നിവയ്ക്കാകും STEM സെക്ടറില്‍ പ്രധാന്യം. ബോസ്റ്റണ്‍ സയന്റിഫിക്, B/E എയറോസ്പേസ്, ആല്‍ക്കെമസ്, VWR ഇന്റര്‍നാഷണല്‍, Suir എഞ്ചിനീയറിങ്, അഡാപ്റ്റീവ് HVM എന്നീ പ്രമുഖ കമ്പനികള്‍ തൊഴിലവസരങ്ങളുമായി ഇവിടെയത്തും.

ശനിയാഴ്ച രാവിലെ 9 മണി മുതല്‍ വൈകിട്ട് 5 മണിവരെയാണ് എക്സ്പോ നടക്കുക. ക്രോക്ക് പാര്‍ക്ക് കോണ്‍ഫറന്‍സ് സെന്ററിലെ കുസാക്ക് സ്യൂട്ടിലാണ് എക്സ്പോ. പ്രവേശനം സൗജന്യം.

Scroll To Top