Saturday December 03, 2016
Latest Updates

ഡബ്ലിന്‍ സെന്റ് ഗ്രിഗോറിയോസ് യാക്കോബായ പള്ളിയില്‍ പെരുന്നാള്‍ ഫെബ്രുവരി 7,8 തിയതികളില്‍ 

ഡബ്ലിന്‍ സെന്റ് ഗ്രിഗോറിയോസ് യാക്കോബായ പള്ളിയില്‍ പെരുന്നാള്‍ ഫെബ്രുവരി 7,8 തിയതികളില്‍ 

ഡബ്ലിന്‍:ഡബ്ലിന്‍ സെന്റ് ഗ്രിഗോറിയോസ് യാക്കോബായ പള്ളിയുടെ സ്ഥാപനപെരുന്നാളും, മഞ്ഞിനിക്കര
യില്‍ കബറടങ്ങിയിരിക്കുന്ന ഇഗ്‌നാത്തിയോസ് ഏലിയാസ് ത്രിതിയന്‍ പാത്രിയാര്‍ക്കീസ് ബാവയുടെ ഓര്‍മ്മപ്പെരുന്നാളും ഫെബ്രുവരി 7, 8 (ശനി, ഞായര്‍) തീയതികളില്‍ ആഘോഷിക്കുന്നു. ഫെബ്രുവരി 7 ശനിയാഴ്ച രാത്രി 8:30 നു സന്ധ്യാ പ്രാര്‍ത്ഥനക്ക് ശേഷം കൊടിയേറ്റത്തോടെ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമാവും.

ഫെബ്രുവരി 8 ഞായറാഴ്ച രാവിലെ 10:00 നു പ്രഭാതപ്രാര്‍ത്ഥന, 10:30 നു വി:മൂന്നിന്മേല്‍ കുര്‍ബ്ബാന, 12:20 നു ആശിര്‍വാദം, 12:30 നു വിശ്വാസികള്‍ കൊണ്ടുവരുന്ന നേര്‍ച്ച കാഴ്ചകളുടെ ലേലം, ശേഷം പെരുന്നാള്‍ സദ്യ എന്നിങ്ങനെയാണ് പെരുന്നാള്‍ ചടങ്ങുകള്‍ ക്രമീകരിച്ചിരിക്കുന്നത്. പെരുന്നാള്‍ ശുശ്രൂഷകളില്‍ ഫാ യെല്‍ദോസ് വട്ടപ്പറമ്പില്‍ മുഖ്യകാര്‍മികത്വം വഹിക്കും. ഉച്ചക്കുശേഷം 2:30 നു കൊടിയിറക്കോടെ പെരുന്നാള്‍ ചടങ്ങുകള്‍ സമാപിക്കും.

ഡബ്ലിന്‍ സ്മിത്ത് ഫീല്‍ഡിലെ , ആരന്‍ ക്വീയില്‍ ഉള്ള സെന്റ് പോള്‍സ് പള്ളിയിലാണ് എല്ലാ ഞായറാഴ്ചയും രാവിലെ 10:00 മണിക്ക് പ്രഭാത പ്രാര്‍ത്ഥനയോടെ വി കുര്‍ബ്ബാനയും, അതിനുശേഷം സണ്‍ഡേ സ്‌കൂള്‍, മറ്റു ഭക്ത സംഘടനകള്‍ എന്നിവയുമായി ഡബ്ലിന്‍ സെന്റ് ഗ്രിഗോറിയോസ് യാക്കോബായ പള്ളി പ്രവര്‍ത്തിച്ചു വരുന്നത്.

Scroll To Top