Tuesday December 06, 2016
Latest Updates

ഡബ്ലിന്‍ യാക്കോബായ പള്ളിയില്‍ കണ്‍വെന്‍ഷനും, പെരുന്നാളിനും നേതൃത്വം നല്കാന്‍ കുരിയാക്കോസ് മോര്‍ തെയോഫിലോസ് തിരുമേനി നാളെയെത്തും 

ഡബ്ലിന്‍ യാക്കോബായ പള്ളിയില്‍ കണ്‍വെന്‍ഷനും, പെരുന്നാളിനും നേതൃത്വം നല്കാന്‍ കുരിയാക്കോസ് മോര്‍ തെയോഫിലോസ് തിരുമേനി നാളെയെത്തും 

ഡബ്ലിന്‍: മഹാ പരിശുദ്ധനായ ചാത്തുരുത്തിയില്‍ ഗീവര്‍ഗ്ഗീസ് മോര്‍ ഗ്രീഗോറിയോസ് തിരുമേനിയുടെ (പരുമല തിരുമേനി)യുടെ ഓര്‍മ്മ പെരുന്നാളിനും, ഡബ്ലിന്‍ കണ്‍വെന്‍ഷനും നേതൃത്വം നല്കുന്നതിനായി അഭി. കുരിയാക്കോസ് മോര്‍ തെയോഫിലോസ് തിരുമേനി നാളെ ഡബ്ലിനില്‍ എത്തുന്നു. ഉച്ചയ്ക്ക് 12 മണിയ്ക്ക് ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ എത്തിചേരുന്ന തിരുമേനിയെ ഡബ്ലിന്‍ യാക്കോബായ പള്ളി വിശ്വാസികള്‍ സ്വീകരിക്കും. 
28 ബുധനാഴ്ച്ച വൈകുന്നേരം 6 മണി മുതല്‍ 9 മണി വരേയും, വ്യാഴാഴ്ച്ച രാവിലെ 10 മണി മുതല്‍ 3 മണി വരേയും,വെള്ളിയാഴ്ച്ച രാവിലെ 10 മുതല്‍ 3 മണി വരേയ്മാണ് കണ്‍ വെന്‍ഷന്‍ നടത്തപ്പെടുന്നത്.

പള്ളിയുടെ പത്താമത് വാര്‍ഷിക പെരുന്നാള്‍ നവംബര്‍ മാസം ഒന്നാം തീയതി ഞായറാഴ്ച്ച നടത്തപ്പെടും.ഡബ്ലിന്‍ സ്മിത്ഫീല്‍ഡുള്ള സെന്റ് ഗ്രീഗോറിയോസ് പള്ളിയില്‍ വച്ചാണ് ഡബ്ലിന്‍ കണ്‍ വെന്‍ഷനും പെരുന്നാള്‍ ശുശ്രൂഷകളും നടത്തപ്പെടുന്നത്.

Scroll To Top