Wednesday January 24, 2018
Latest Updates

വീടുകള്‍ കിട്ടാനില്ല,പ്രതിഷേധവുമായി ഡബ്ലിനില്‍ ജനം തെരുവിലിറങ്ങി

വീടുകള്‍ കിട്ടാനില്ല,പ്രതിഷേധവുമായി ഡബ്ലിനില്‍ ജനം തെരുവിലിറങ്ങി

ഡബ്ലിന്‍: ഡബ്ലിനില്‍ താമസിക്കാന്‍ വീടുകളില്ലാതെ ജനങ്ങള്‍ ബുദ്ധിമുട്ടുന്നതില്‍ പ്രതിഷേധിച്ച് നൂറുകണക്കിനാളുകള്‍ ശനിയാഴ്ച ഡബ്ലിന്‍ സെന്ററില്‍ മാര്‍ച്ച് നടത്തി. സര്‍ക്കാര്‍ എത്രയും പെട്ടന്ന് പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തണമൊവശ്യപ്പെട്ടുകൊണ്ടു നടന്ന പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത് നാഷണല്‍ ഹോംലെസ്സ് ആന്‍ഡ് ഹൗസിങ് കൊയാലിഷന്‍ സംഘടനയായിരുന്നു.

സാധാരണ ജനങ്ങള്‍ക്കൊപ്പം നിരവധി സന്നദ്ധപ്രവര്‍ത്തകരും മാര്‍ച്ചില്‍ അണിനിരന്നു. ഉച്ചയ്ക്ക് രണ്ടുമണിയോടെ കസ്റ്റം ഹൗസില്‍ ഒത്തുചേര്‍ന്ന സമരക്കാര്‍ പിന്നിട് ജിപിഒയിലേയ്ക്ക് മാര്‍ച്ച് നടത്തുകയായിരുന്നു..

ഫോക്കസ് അയര്‍ലണ്ട് ഈയിടെ പുറത്തുവിട്ട രേഖകള്‍ പ്രകാരം ഏപ്രില്‍ മാസത്തോടെ ഡബ്ലിനില്‍ 888 കുടുംബങ്ങള്‍ക്ക് അടിയന്തരമായി പുനരധിവാസം വേണം. ഈ കുടുംബങ്ങളില്‍ 1,786 കുട്ടികളാണ് ഉള്ളത്. ഈ വര്‍ഷത്തെ ആദ്യ നാലു മാസങ്ങളില്‍ മാത്രമായി 366 കുടുംബങ്ങളും 731 കുട്ടികളുമാണ് ഡബ്ലിനില്‍ വഴിയാധാരമാക്കപ്പെട്ടത്

ഹോസ്റ്റലുകള്‍, ഗസ്റ്റ് ഹൗസുകള്‍, എമര്‍ജന്‍സി യൂണിറ്റുകള്‍ തുടങ്ങി എല്ലായിടത്തും ആളുകള്‍ നിറഞ്ഞിരിക്കുകയാണെും, ജനങ്ങളുടെ ഭാവി, ഭയത്തിലും അനിശ്ചിതത്വത്തിലുമാണെും മാര്‍ച്ചിനെ അഭിസംബോധന ചെയ്തുകൊണ്ട് ഡബ്ലിന്‍ സിമോണ്‍ കമ്മ്യൂണിറ്റി തലവന്‍ സാം മക്ഗിസ് പറഞ്ഞു. പ്രശ്‌നത്തിന് സര്‍ക്കാര്‍ എത്രയും വേഗം പരിഹാരം കാണണമെന്ന് ഷിന്‍ ഫെിന്റെ ഡബ്ലിന്‍ നോര്‍ത്ത് വെസ്റ്റ് ടിഡിയായ ഡെസ്സി എല്ലിസും ആവശ്യപ്പെട്ടു .

Scroll To Top