Thursday December 08, 2016
Latest Updates

ഡബ്ലിന്‍ ഹോഴ്‌സ് ഷോയില്‍ സുന്ദരി മത്സരം വര്‍ണ്ണാഭമായി, ഹോഴ്‌സ് ഷോ ഞായറാഴ്ച്ച വരെ 

ഡബ്ലിന്‍ ഹോഴ്‌സ്  ഷോയില്‍ സുന്ദരി മത്സരം വര്‍ണ്ണാഭമായി, ഹോഴ്‌സ് ഷോ ഞായറാഴ്ച്ച വരെ 

ഡബ്ലിന്‍: ഡബ്ലിന്‍ ഹോഴ്‌സ് റെയ്‌സിന് വര്‍ണ്ണാഭമായ തുടക്കം. കുതിരയോട്ട മത്സരങ്ങള്‍ക്കൊപ്പം ഷോപ്പിംഗ് ഫെസ്റ്റിവലും ക്രാഫ്റ്റ്‌സ് എക്‌സിബിഷനും സംഘടിപ്പിച്ചിട്ടുണ്ട്. ബുധനാഴ്ച തുടങ്ങിയ ഹോഴ്‌സ് റെയ്‌സിലും അനുബന്ധ പരിപാടികളിലും 100,000 പേരെങ്കിലും പങ്കെടുക്കുമെന്നാണ് കരുതപ്പെടുന്നത്.

ബെസ്റ്റ് ഡ്രസ്ഡ് മാന്‍(RIGHT)

ബെസ്റ്റ് ഡ്രസ്ഡ് മാന്‍(RIGHT)

 

ഐറിഷ് കുതിര വ്യവസായത്തിനു മികച്ച പിന്തുണ നല്‍കാനാണ് കുതിരയോട്ട മത്സരംസംഘടിപ്പിക്കുന്നതെന്ന് റോയല്‍ ഡബ്ലിന്‍ സൊസൈറ്റി ചീഫ് എക്‌സിക്യൂട്ടീവ് മൈക്കല്‍ ഡഫി പറഞ്ഞു. വലിയ സ്‌പോര്‍ട്‌സ് ഇവന്റുകള്‍ നടത്താന്‍ അയര്‍ലണ്ടിനു ശേഷിയുണ്ടെന്ന് തെളിയിക്കാനും ഡബ്ലിന്‍ കുതിരയോട്ട മത്സരം സഹായകമാകുമെന്ന് സംഘാടകര്‍ പ്രതീക്ഷിക്കുന്നു.

അഞ്ച് ദിവസം നീണ്ടു നില്‍ക്കുന്ന കുതിരയോട്ട മത്സരത്തില്‍ 125 പ്രമുഖ മല്‍സരാര്‍ത്ഥികള്‍ പങ്കെടുക്കുന്നുണ്ട്. 940,000 യൂറോയാണ് സമ്മാനത്തുക. ആര്‍ ഡി എസിന്റെ സ്റ്റേഡിയത്തിന്റെ ശേഷി 18,500 ല്‍ നിന്ന് 25,000 ആയി വര്‍ദ്ധിപ്പിക്കുമെന്ന് റോയല്‍ ഡബ്ലിന്‍ സൊസൈറ്റിയും ലെനിസ്റ്ററും പ്രഖ്യാപിച്ചിട്ടുണ്ട്..20 മില്യന്‍ യൂറോ ചെലവിട്ടാണ് സ്റ്റേഡിയം നവീകരണം നടത്തിയത്. ഹോഴ്‌സ് റെയ്‌സ് പ്രാദേശിക സമ്പദ്ഘടനയ്ക്ക് 43 മില്യന്‍ യൂറോ വരുമാനം നേടിക്കൊടുക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

ഇന്നലെ നടന്ന ബെസ്റ്റ് ഡ്രസ്ഡ് ലേഡിയായി ലോറ ജയിന്‍ ഹാല്ട്ടന്‍ തിരഞ്ഞെടുക്കപ്പെട്ടു.അഞ്ഞൂറോളം പേര്‍ മത്സരിക്കാന്‍ എത്തിയിരുന്നു.വെക്‌സ് ഫോര്‍ഡില്‍ നിന്നുള്ള കൊമാക് ബീട്‌സാണ് ബെസ്റ്റ് ഡ്രസ്ഡ് മാന്‍.  

Scroll To Top