Saturday December 03, 2016
Latest Updates

ഭവനവിലയില്‍ 7.4% വര്‍ദ്ധനവ്

ഭവനവിലയില്‍ 7.4% വര്‍ദ്ധനവ്

രാജ്യത്ത് ഭവനവിലയില്‍ 2015 മാര്‍ച്ച് മുതല്‍ 2016 മാര്‍ച്ച് വരെ 7.4% വര്‍ദ്ധനവുണ്ടായതായി സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക് ഓഫീസ് (സി.എസ്.ഒ). അതേസമയം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വിലക്കയറ്റത്തിന്റെ തോതില്‍ കുറവു വന്നിട്ടുണ്ട്. 2014 മാര്‍ച്ച് തൊട്ട് 2015 മാര്‍ച്ച് വരെ 16.8% വര്‍ദ്ധന ഉണ്ടായിരുന്നു.

ഡബ്ലിന് പുറത്തും വില കൂടുകയാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 10.5% വില വര്‍ദ്ധനവാണ് ഇവിടങ്ങളില്‍ ഉണ്ടായിട്ടുള്ളത്. എന്നാല്‍ 2015 ജനുവരിക്ക് ശേഷം ആദ്യമായി ഡബ്ലിനു പുറത്ത് വിലയില്‍ നേരിയ കുറവു വന്നിട്ടുണ്ട്; 0.2%.

ഡബ്ലിനില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 3.9% വര്‍ദ്ധനവാണ് ഭവനവിലയില്‍ ഉണ്ടായിട്ടുള്ളത്. എങ്കിലും കഴിഞ്ഞ നാലുമാസമായി വില ക്രമമായി കുറഞ്ഞുവരികയാണ്. അപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് 1.6% വര്‍ദ്ധനവ് മാത്രമേ ഉണ്ടായിട്ടുള്ളൂ. മാര്‍ച്ചില്‍ 0.5% കുറവും വന്നിട്ടുണ്ട്.

Scroll To Top