Tuesday December 06, 2016
Latest Updates

അമേരിക്കന്‍ മ്യൂച്ചല്‍ ഫണ്ടുകളില്‍ നിന്നും അയര്‍ലണ്ടിലെ വീടുകള്‍ തിരിച്ച് പിടിക്കണമെന്ന് ഡബ്ലിന്‍ ഹൈക്കോടതി

അമേരിക്കന്‍ മ്യൂച്ചല്‍ ഫണ്ടുകളില്‍ നിന്നും അയര്‍ലണ്ടിലെ വീടുകള്‍ തിരിച്ച് പിടിക്കണമെന്ന് ഡബ്ലിന്‍ ഹൈക്കോടതി

ഡബ്ലിന്‍:അമേരിക്കന്‍ മ്യൂച്ചല്‍ ഫണ്ടുകള്‍ കൈയ്യടക്കി വെച്ചിരിക്കുന്ന അയര്‍ലണ്ടിലെ വീടുകള്‍ തിരിച്ച് പിടിക്കാന്‍ ഗവണ്‍മെന്റിന് ഡബ്ലിന്‍ ഹൈക്കോടതിയുടെ നിര്‍ദ്ദേശം. നിര്‍ബന്ധിത പര്‍ച്ചേസ് ഓഡര്‍ പ്രകാരം വീടുകള്‍ വീണ്ടെടുക്കണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം.

വിദേശനിക്ഷേപകര്‍ അയര്‍ലണ്ടിലെ വിപണിയില്‍ നിന്നും ബാങ്കുകളില്‍ നിന്നും വീടുകള്‍ വാങ്ങിയ അതേ തുകക്ക് തന്നെ തിരിച്ചെടുക്കണമെന്നാണ് മാസ്റ്റര്‍ ഓഫ് ഹൈക്കോര്‍ട്ട് എഡ്മണ്ട് ഹോനോഹന്‍ റൂളിംഗില്‍ പറയുന്നു.ഇങ്ങനെ വാങ്ങിയതിന് ശേഷം വീടുകള്‍ സോഷ്യല്‍ ഹൗസിങ്ങിനായി വിട്ട് നല്‍കുകയും വേണം.ഒരു വസ്തുവിന്‍ മേലുള്ള അവകാശം പൌരനില്‍ നിന്നും കവര്‍ന്നെടുക്കാന്‍ അന്യരെ അനുവദിക്കുന്നത് തടയാന്‍ വേണമെങ്കില്‍ നിയമനിര്‍മ്മാണം നടത്തണമെന്നും അദ്ദേഹം സര്‍ക്കാരിനോട് നിര്‍ദേശിച്ചിട്ടുണ്ട്.

എന്നാല്‍ കഴിഞ്ഞ മാസം പുറപ്പെടുവിച്ച ഈ ഉത്തരവിന് ഐറിഷ് മാധ്യമങ്ങള്‍ അടക്കം വലിയ പ്രാധാന്യം നല്‍കിയില്ലെന്ന് പറയപ്പെടുന്നു.അമേരിക്കന്‍ ലോബിയുമായുള്ള ബാന്ധവമാണ് ഇതിനു കാരണമെന്നത് വ്യക്തം

എന്നാല്‍ ചില മാധ്യമങ്ങള്‍ വാര്‍ത്ത അതേപടി പ്രസിദ്ധീകരിക്കാതെ ഉത്തരവിനെ അനുകൂലിക്കുന്നോ ഇല്ലയോ എന്ന് പൊതുജനാഭിപ്രായം തേടി സര്‍വേ നടത്തി. ഇതുമായി ബന്ധപ്പെട്ട് നടത്തിയ വോട്ടെടുപ്പില്‍ 40 ശതമാനം ആളുകളും അഭിപ്രായപ്പെടുന്നത് മ്യൂച്ചല്‍ ഫണ്ടുകളില്‍ നിന്നും വീടുകള്‍ തിരിച്ച് പിടിക്കണമെന്നാണ്. 33 ശതമാനം ആളുകള്‍ ഈ ആശയത്തോട് എതിരഭിപ്രായമാണ് രേഖപ്പെടുത്തിയത്. കാല്‍ഭാഗം ആളുകള്‍ക്ക് ഇതിെക്കുറിച്ച് ശരിയായ ധാരണയില്ലെന്നും രേഖപ്പെടുത്തി

Scroll To Top