Friday December 09, 2016
Latest Updates

എച്ച് എസ് ഇ യുടെ അനാസ്ഥ:ഹൈപ്പറ്റൈറ്റിസ് സി ബാധിച്ച സ്ത്രീയ്ക്ക് രണ്ടര ലക്ഷം യൂറോ നഷ്ടപരിഹാരം നല്‍കനമെന്ന് കോടതി

എച്ച് എസ് ഇ യുടെ അനാസ്ഥ:ഹൈപ്പറ്റൈറ്റിസ് സി ബാധിച്ച സ്ത്രീയ്ക്ക് രണ്ടര ലക്ഷം യൂറോ നഷ്ടപരിഹാരം നല്‍കനമെന്ന് കോടതി

ഡബ്ലിന്‍:ഹെപ്പറ്റൈസിസ് സി ബാധിച്ച വനിതയ്ക്കുള്ള നഷ്ടപരിഹാരത്തുകയില്‍ ഹൈക്കോതി 70,000 യൂറോ വര്‍ദ്ധനവ് വരുത്തി. ഹെപ്പറ്റൈറ്റിസ് സി കോമ്പന്‍സേഷന്‍ ട്രിബ്യൂണല്‍ അനുവദിച്ച് 18,0000 യൂറോയുടെ നഷ്ട്ട പരിഹാരമാണ് ജസ്റ്റിസ് ബര്‍ണാര്‍ഡ് ബര്‍ട്ടണ്‍ 250,000 യൂറോ ആയി ഉയര്‍ത്തിയത്.

1977 ല്‍ ആണ് ഇവര്‍ക്ക് ഹെപ്പറ്റൈറ്റിസ് സി അണുക്കള്‍ ഉണ്ടായിരുന്ന ബാച്ചില്‍പ്പെട്ട ആന്റി ഡി ഇഞ്ചക്ഷനിലൂടെ രോഗം പകര്‍ന്നത്. ഇതേ തുടര്‍ന്ന ജീവന് ഭീഷണിയാകുന്ന തരത്തി്ല്‍ തലച്ചോറിന് ക്ഷതവും ലിവര്‍ സിറോസിസും ഉണ്ടായി. 1998 ല്‍ 283,000 പൗണ്ട് ട്രിബ്യൂണല്‍ ഇടക്കാല അവാര്‍ഡ് ആയി നല്‍കിയിരുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ രൂക്ഷമായതിനെത്തുടര്‍ന്ന് ഈ വര്‍ഷം ആദ്യം വീണ്ടും ട്രിബ്യൂണലിനെ സമീപിച്ചപ്പോഴാണ് 180,000 യൂറോ അനുവദിച്ചത്. അനുവദിക്കപ്പെട്ട തുക കുറ്ഞ്ഞു പോയെന്നു കാട്ടി ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലിനെത്തുടര്‍ന്നാണ് ഈ വിധി വന്നത്.

എച്ച് എസ് ഇ ഇവരുടെ അപേക്ഷയെ എതിര്‍ത്തെങ്കിലും,മാനസികവും ശാരീരികവുമായ ക്‌ളേശങ്ങള്‍ ഈ വനിതയെ നിരാലംബരാക്കിയതായി ഡബ്ലിന്‍ ഹൈകോടതി കണ്ടെത്തുകയായിരുന്നു 



Scroll To Top