Friday December 09, 2016
Latest Updates

യൂറോപ്യന്‍ നഗരങ്ങളില്‍ വളര്‍ച്ചാ നിരക്കില്‍ ഒന്നാം സ്ഥാനം ഡബ്ലിനെന്ന് പുതിയ പഠന റിപ്പോര്‍ട്ട് 

യൂറോപ്യന്‍ നഗരങ്ങളില്‍ വളര്‍ച്ചാ നിരക്കില്‍ ഒന്നാം സ്ഥാനം ഡബ്ലിനെന്ന് പുതിയ പഠന റിപ്പോര്‍ട്ട് 

ഡബ്ലിന്‍ :അയര്‍ലണ്ടിന്റെ തലസ്ഥാനമായ ഡബ്ലിനില്‍ സാമ്പത്തിക വളര്‍ച്ച ത്വരിതഗതിയില്‍ നടക്കുന്നതായി പഠന റിപ്പോര്‍ട്ട്. മറ്റ് യൂറോപ്യന്‍ നഗരങ്ങളെ അപേക്ഷിച്ച് അഞ്ചിരിട്ടിയാണ് ഡബ്ലിനിലെ സാമ്പത്തിക വളര്‍ച്ച. എന്നാല്‍ അയര്‍ലണ്ടിലെ ഗ്രാമീണ മേഖലയില്‍ ഈ സാമ്പത്തിക വളര്‍ച്ച ദൃശ്യമാകുന്നില്ല. അയര്‍ലണ്ടിലെ സാമ്പത്തിക വളര്‍ച്ച നിരക്ക് രണ്ടക്ക വേഗത്തിലാണ് സംഭവിക്കുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു.

ഡേവി സ്‌റ്റോക്ക് ബ്രോക്കേഴ്‌സ് തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങളുള്ളത്. 

2002 മുതല്‍ 2011 വരെയുള്ള കാലയളവില്‍ ജിഡിപിയിലേക്ക് 40 ശതമാനമാണ് ഡബ്ലിന്റെ മാത്രം സംഭാവന. ഡബ്ലിനോട് ചേര്‍ന്ന മിഡില്‍ ഈസ്റ്റ് കൗണ്ടികള്‍ കൂടി ചേര്‍ത്താല്‍ ഇത് 50 ശതമാനത്തോളം എത്തും. യുകെയുടെ മൊത്ത ജിഡിപിയിലേക്ക് തലസ്ഥാന നഗരമായ ലണ്ടന്‍ നല്‍കുന്ന സംഭാവന ഇരുപത് ശതമാനമാണെന്നിരിക്കെയാണ് ഡബ്ലിന്റെ സംഭാവന 50 ശതമാനത്തോട് അടുത്ത് എത്തി നില്‍ക്കുന്നത്. 

അയര്‍ലണ്ടിലെ അഗ്രഗേറ്റ് എംപ്ലോയ്‌മെന്റിന്റെ 30 ശതമാനവും തലസ്ഥാന നഗരിയിലാണ്. സമീപത്തെ മിഡ് ഈസ്റ്റും ഒപ്പം ചേര്‍ത്താല്‍ ഇത് 42 ശതമാനമെത്തും.അയര്‍ലന്‍ഡിലുണ്ടാകുന്ന മല്‍ട്ടിനാഷണല്‍ ജോലികളുടെ 60 ശതമാനവും ഡബ്ലിനിലാണ് ഉണ്ടാകുന്നത്. 

അതെസമയം തൊഴിലില്ലായിമ ഏറ്റവും കൂടുതല്‍ ഡബ്ലിനില്‍ തന്നെയാണ്. കഴിഞ്ഞ വര്‍ഷത്തിലെ അവസാന ത്രയമാസത്തില്‍ 8.6 ശതമാനമാണ് ഡബ്ലിനിലെ തൊഴിലില്ലായിമാ നിരക്ക്. 9.9 ശതമാനമാണ് ദേശിയ തൊഴില്‍ ഇല്ലായ്മ നിരക്ക് എന്നിരിക്കെയാണിത്. 

വിദേശ മൂലധന നിക്ഷേപം ഏറ്റവും കൂടുതല്‍ കേന്ദ്രീകരിക്കപ്പെടുന്നത് ഡബ്ലിനിലാണ്. അതും ഐസിടി സെക്ടറില്‍ (ഇന്‍ഫോര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി). ഡബ്ലിനിലെ ഹൗസിംഗിനുള്ള ഡിമാന്‍ഡും വര്‍ദ്ധിക്കുകയാണ്. 

ഈ കണക്കുകളെല്ലാം സൂചിപ്പിക്കുന്നത് അയര്‍ലണ്ട് എന്ന രാജ്യം ഡബ്ലിനെ ആശ്രയിച്ചാണ് മുന്നോട്ടു പോകുന്നതെന്ന് മക്കൊയ്‌ലെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. 

Scroll To Top