Thursday December 08, 2016
Latest Updates

ഡബ്ലിനിലെ ഇന്ത്യന്‍ പെണ്‍കുട്ടികള്‍ ആശങ്കയില്‍,പല സ്ഥലങ്ങളിലും ആക്രമണ ശ്രമങ്ങള്‍ 

ഡബ്ലിനിലെ ഇന്ത്യന്‍ പെണ്‍കുട്ടികള്‍ ആശങ്കയില്‍,പല സ്ഥലങ്ങളിലും ആക്രമണ ശ്രമങ്ങള്‍ 

ഡബ്ലിന്‍:അയര്‍ലണ്ടിന്റെ തലസ്ഥാന നഗരം മറ്റുരാജ്യങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രിയംകരമല്ലാതാവുകയാണോ?റാനിലയില്‍ നിന്നും,കാബ്രയില്‍ നിന്നും ഇന്ത്യന്‍ പെണ്‍കുട്ടികള്‍ക്ക് നേരെ കേട്ട ആക്രമണത്തിനു പിന്നാലെ ഇതാ ഗ്ലാസ്‌നേവില്‍ നിന്നും മറ്റൊരു വിദ്യാര്‍ഥിനി കൂടി പൊതു സമൂഹത്തിനു മുമ്പില്‍ പരാതിയുമായി എത്തിയിരിക്കുന്നു.

ഐറിഷ് ചെറുപ്പക്കാരുടെ നിരന്തര ആക്രമണം സഹിക്കാനാവുന്നില്ലെന്നുപറയുന്നത് ഗ്ലാസ്‌നേവിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി. 2014 മുതല്‍ ഡബ്ലിനിലെ ഗ്ലാസ്‌നേവില്‍ മറ്റ് അഞ്ച് ഇന്ത്യന്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് ഒപ്പം താമസിക്കുന്ന കാത്തി എന്ന ഇന്ത്യന്‍ പെ്ണ്‍കുട്ടിയാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി ഒരു കൂട്ടം ചെറുപ്പക്കാരുടെ നിരന്തര ആക്രണത്തില്‍ പൊറുതി മുട്ടുന്നതായി ഒരു റേഡിയോ പരിപാടിയില്‍ വെളിപ്പെടുത്തിയത്.. 

ഇവര്‍ താമസിക്കുന്ന വീടിന്റെ ജനാലച്ചില്ലുകളും കാത്തിയുടെ ഈ പൂവാല സംഘം പല തവണ തര്‍ത്തു. വര്‍ണ്ണവെറി നിറഞ്ഞ ശകാരങ്ങളും അസഭ്യവര്‍ഷവും സഹിക്കാന്‍ കഴിയുന്നതിനും അപ്പുറമാണെന്ന് ഈ പെണ്‍കുട്ടി പറയുന്നു. വീടിന് മുന്നില്‍ കൂട്ടം കൂടുന്ന സംഘം പിസാ ഓര്‍ഡര്‍ ചെയ്തിട്ടുണ്ടോ എ്ന്ന് വിളിച്ച ചോദിച്ച് വാതിലുകള്‍ തുറപ്പിക്കും. ഇല്ല എന്ന് അറിയിച്ചാല്‍ അസഭ്യ വര്‍ഷം നടത്തും. 

മുഖത്തോട് ചേര്‍ത്ത് ഭീഷണികള്‍ മുഴക്കുന്ന സംഘത്തിലെ ഒരു ഇരുപതുകാരന്‍ കാത്തിയുടെ തലച്ചോറ് തകര്‍ക്കുമെന്ന് ഇതിനകം ഭീഷണിപ്പെടുത്തിക്കഴിഞ്ഞുവത്രെ. സംഘം ഇവിടെ താമസിക്കുന്ന ഒരു വിദ്യാര്‍ത്ഥിനിയെ കല്ലെറിഞ്ഞു വീഴ്ത്തിയതോടെ കടുത്ത ഭീതിയിലാണ് ഇ്ന്ത്യന്‍ പെണ്‍കുട്ടികള്‍. ഇതു പോലെ ഒരു രാജ്യത്ത് താമസിക്കുന്ന കാര്യം ചിന്തിക്കാന്‍ പോലും കഴിയുന്നില്ലെന്നാണ് ഇവരുടെ ദയനീയമായ നിലപാട്. ക്‌ഴിഞ്ഞ ദിവസത്തെ സംഭവം ഗാര്‍ഡയെ അറിയിച്ചിരുന്നെങ്കിലും ഇതുവരെ നടപടികള്‍ ഒന്നും ഉണ്ടായിട്ടില്ലയെന്നു പെണ്‍കുട്ടി പറഞ്ഞു. 

ഡബ്ലിനിലെ സാമൂഹ്യ വിരുദ്ധര്‍ മറ്റുരാജ്യങ്ങളില്‍ നിന്നും വന്നു താമസിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് നേരെ അടുത്തയിടയായി ശല്ല്യവുമായി എത്തുന്ന സംഭവങ്ങള്‍ ഇതാദ്യമായല്ല റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കഴിഞ്ഞ ദിവസം സമാനമായ ഒരു സംഭവം ഒരു ബ്രസീലിയന്‍ പെണ്‍കുട്ടിയും വിവരിച്ചിരുന്നു.

Scroll To Top