Thursday November 23, 2017
Latest Updates

മേലേ മാനത്തെ ഈശോയെ’ഒരുക്കിയ ജിനോ കുന്നുംപുറത്തിന്റെ പുതിയ ആല്‍ബത്തില്‍ അയര്‍ലണ്ടില്‍ നിന്നുള്ള എട്ടു വയസുകാരി നിധി സജേഷും

മേലേ മാനത്തെ ഈശോയെ’ഒരുക്കിയ ജിനോ കുന്നുംപുറത്തിന്റെ പുതിയ ആല്‍ബത്തില്‍ അയര്‍ലണ്ടില്‍ നിന്നുള്ള എട്ടു വയസുകാരി നിധി സജേഷും
ജിനോ കുന്നുംപുറം

ജിനോ കുന്നുംപുറം

ഡബ്ലിന്‍:പ്രമുഖ മലയാള സംഗീത സംവിധായകന്‍ ജിനോ കുന്നുംപുറത്തിന്റെ ‘പൈതല്‍’ എന്ന പുതിയ ആല്‍ബത്തില്‍ ഇടം നേടി ഡബ്ലിനില്‍ നിന്നുള്ള നിധി സജേഷും.മലയാളികള്‍ക്ക് ഒട്ടേറെ അനശ്വര ഗാനങ്ങള്‍ സമ്മാനിച്ച,ക്രിസ്തീയ ഭക്തിഗാന രംഗത്തെ പ്രമുഖനായ ജിനോയുടെ നൂറ്റിരണ്ടാമത്തെ ആല്‍ബമാണ് പൈതല്‍.

നൂറോളം കുട്ടികള്‍ പങ്കെടുത്ത സ്‌ക്രീനിംഗില്‍ നിന്നാണ് നിധിയും തിരഞ്ഞെടുക്കപ്പെട്ടത്. കേരളത്തില്‍ അടുത്ത മാസം റിക്കോര്‍ഡിംഗ് ആരംഭിക്കും.

ആരാധനക്കേറ്റം യോഗ്യനായവനെ,ഒരു കോടി ജന്മമെന്‍,മേലേ മാനത്തെ ഈശോയെ,രാവിലും പകലിലും നീയേ,തുടങ്ങി നൂറു നൂറു ഗാനങ്ങള്‍ മലയാളിയ്ക്ക് മറക്കാനാവാത്ത അനുഭവമാക്കിയ മഹാപ്രതിഭയുടെ ആല്‍ബത്തില്‍ പാടാന്‍ ലഭിച്ച അവസരം ദൈവാനുഗ്രഹം തന്നെയാണെന്ന് നിധി പറഞ്ഞു.കൊല്ലം സ്വദേശി സജേഷ് സുദര്‍ശനന്റെയും,കാഞ്ഞിരപ്പള്ളി സ്വദേശിനി സൗമ്യ ദാസിന്റെയും മകളായ ഈ എട്ടു വയസുകാരി ബ്ലാഞ്ചസ്‌ടൌണ്‍ ക്ലൂണിയിലാണ് താമസിക്കുന്നത്.അനുജത്തി കൊച്ചു ഗായിക കൂടിയായ അഥിതി.വീഡിയോ :മേലേ മാനത്തെ ഈശോയെ എന്ന ഗാനം നിധി ആലപിക്കുന്നു

Scroll To Top