Saturday December 10, 2016
Latest Updates

ആത്മഹത്യ ചെയ്യാന്‍ ഐറിഷ് വനിതയെ സഹായിച്ചെന്ന ആരോപണത്തില്‍ താലയിലെ യുവതിയെ കോടതി വെറുതെ വിട്ടു 

ആത്മഹത്യ ചെയ്യാന്‍ ഐറിഷ് വനിതയെ സഹായിച്ചെന്ന ആരോപണത്തില്‍ താലയിലെ യുവതിയെ കോടതി വെറുതെ വിട്ടു 

ഡബ്ലിന്‍:കൂട്ടുകാരിയെ ദയാവധത്തിനു സഹായിച്ചുവെന്ന കേസില്‍ ഐറിഷ് വനിതയെ കുറ്റവിമുക്തയാക്കി.താലയിലെ 43 കാരിയായ ഗൈല്‍ ഓ റോര്‍ക്കെ എന്ന യുവതിയാണ് പത്തു വര്‍ഷം മുന്‍പു നടന്ന ഒരു അപകടത്തില്‍ ചലന ശേഷി നഷ്ടപ്പെട്ട തന്റെ സുഹൃത്ത് ഡോണിബ്രൂക്കിലെ ബെര്‍നാഡെറ്റ ഫോര്‍ഡേ എന്ന 51കാരിയെ ആത്മഹത്യക്ക് സഹായിച്ചുവെന്ന കുറ്റത്തിന് വിചാരണ നേരിട്ടിരുന്നത്.

2011ല്‍ ആത്മഹത്യയ്ക്ക് സഹായിക്കുന്ന സ്വിറ്റ്‌സര്‍ലണ്ടിലെ ഡിഗ്‌നിറ്റാസ് ക്ലിനിക്കിലേക്ക് യാത്ര ചെയ്യാന്‍ ഫോര്‍ഡേക്കും മരുമകന്‍ ബെര്‍നാഡ് ഫോര്‍ഡേക്കും വിമാന ടിക്കറ്റ് എടുക്കാന്‍ സഹായിച്ചുവെന്നതാണ് യുവതിക്കെതിരെ ചുമത്തിയ കുറ്റം.സംഭവം മനസിലാക്കിയ രാത് ഗറിലെ ട്രാവല്‍ ഏജന്‍സിക്കാര്‍ അധികൃതരെ വിവരമറിയിച്ചതു മൂലം യാത്ര മുടങ്ങിയിരുന്നു.പിന്നീടാണ് 2011 ജൂണ്‍ 6നാണ് ഫോര്‍ഡേയെ തന്റെ റൂമില്‍ വിഷം കഴിച്ചു മരിച്ച നിലയില്‍ കണ്ടെത്തിയത്.

തന്റെ മരണത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം തനിക്കുമാത്രമാണെന്നും, നിലവിലെ അവസ്ഥയില്‍ തുടരാനാവത്തതു മൂലമാണ് മരണമെന്നും ഫോര്‍ഡേ ആത്മഹത്യാകുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. വിശദമായ വാദപ്രതിവാദങ്ങള്‍ക്കു ശേഷമാണ് ആറു പുരുഷന്മാരും ആറു സ്ത്രീകളുമടങ്ങുന്ന ജൂറി ബഞ്ച് വിധി പ്രസ്താവിച്ചത്.

നിറഞ്ഞ കണ്ണുകളോടെയായിരുന്നു ഓ റോര്‍ക്കെ വിധി ശ്രവിച്ചത്. യുവതിക്ക് മരിക്കാന്‍ വിഷം സംഘടിപ്പിച്ചു നല്കിയെന്നും മരണത്തിനു മുന്‍പായി തന്നെ ശവസംസ്‌കരത്തിനുള്ള ഒരുക്കങ്ങള്‍ നടത്തിയെന്നുമുള്ള രണ്ടു കേസുകളില്‍ റോര്‍ക്കെയെ കോടതി രണ്ടാഴ്ച മുന്നേ കുറ്റവിമുക്തയാക്കിയിരുന്നു.

Scroll To Top