Wednesday November 22, 2017
Latest Updates

ഡബ്ലിന്‍ കാഴ്ചകള്‍ (ഫ്‌ളാഷ്  മോബ്) (വീഡിയോ)

ഡബ്ലിന്‍ കാഴ്ചകള്‍ (ഫ്‌ളാഷ്  മോബ്) (വീഡിയോ)

ഡബ്ലിന്‍:ഡബ്ലിന്‍ നഗരത്തില്‍ ഇന്നലെ നടന്ന ഫ്‌ളാഷ് മോബ് ശ്രദ്ധേയമായി.പല സ്ഥലങ്ങളില്‍ നിന്നായി പെട്ടന്ന് പ്രത്യക്ഷപ്പെട്ട സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ചെറുസംഘം വിവിധ വാദ്യോപകരണങ്ങള്‍ വായിച്ച് തുടങ്ങുകയായിരുന്നു. ഇതോടെ പൊതുജനങ്ങളും സംഘത്തിനൊപ്പം കൂടി.

സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള വഴിയാത്രക്കാരും സംഗീതത്തിനൊപ്പിച്ച് നൃത്തം ചവുട്ടി. എന്നാല്‍ ഇതിനിടെ ഒരു സെക്യൂരിറ്റി ഗാര്‍ഡ് വന്ന് ഫ്‌ലാഷ് മോബ് തടസപ്പെടുത്തി.ഒരു നിമിഷം എല്ലാം തടസപ്പെട്ടു.

എന്നാല്‍ അല്‍പ്പ സമയത്തിനകം കാഴ്ചക്കാരെ അത്ഭുതപ്പെടുത്തിക്കൊണ്ട് സംഗീതജ്ഞരുടെ കയ്യില്‍ നിന്ന് ഒരു വയലിന്‍ വാങ്ങി സെക്യൂരിറ്റി ഗാര്‍ഡും വായിച്ച് തുടങ്ങി. സെക്യൂരിറ്റി വേഷത്തില്‍ വന്ന യുവാവും സംഘാഗമാണെന്ന് അപ്പോള്‍ മാത്രമാണ് പൊതുജനങ്ങള്‍ക്ക് മനസിലായത്.ഒരു സംഗീത വീഡിയോയുടെ പ്രചരണത്തിനായാണ്  ഫ്‌ളാഷ് നടത്തിയത്

Scroll To Top