Sunday December 04, 2016
Latest Updates

ഡബ്ലിനിലെ ഫ്‌ലാഷ് മോബ് 

ഡബ്ലിനിലെ ഫ്‌ലാഷ് മോബ് 

വണ്‍സ് താരങ്ങളുടെ ഫ്‌ലാഷ്‌മോബ് ശനിയാഴ്ച്ച ഡബ്‌ളിനിലെ ഗ്രാഫ്റ്റണ്‍ തെരുവില്‍ തടിച്ചുകൂടിയ ആയിരങ്ങള്‍ക്ക് നവ്യാനുഭവമായി. വണ്‍സിന്റെ എല്ലാ താരങ്ങളും അണിനിരന്ന് തങ്ങളുടെ ഏറ്റവും മികച്ച ഗാനങ്ങള്‍ തെരുവില്‍ അവതരിപ്പിച്ചാണ് മടങ്ങിയത്.

മ്യൂസിക്കലില്‍ ഗയ് ആയി അവതരിക്കുന്ന ടോം പാര്‍സണ്‍സിന്റെ പ്രകടനം കണ്ടാണ് ആളുകള്‍ തടിച്ചുകൂടിയത്. പൊടുന്നനെ അടുത്തുള്ള കടകളില്‍ നിന്നും തെരുവുകളില്‍ നിന്നുമായി മുഴുവന്‍ അംഗങ്ങളും ഇറങ്ങി വരികയായിരുന്നു. പാര്‍സണൊപ്പം പ്രധാന
കഥാപാത്രത്തെ അവതരിപ്പിക്കുന്ന മേഗന്‍ റിയോര്‍ഡനും മറ്റംഗങ്ങളും ചേര്‍ന്നതോടെ ലീവ്` `ഫാളിങ്ങ് സ്‌ളോവ്‌ലി` `റൊക്കി റോഡ് റ്റു ഡബ്‌ളിന്‍` `റെഡ് ഹെയെഡ് മേരി` തുടങ്ങിയ ഹിറ്റ് ഗാനങ്ങളെല്ലാം പ്രേക്ഷകരും ഏറ്റെടുത്തു.

ജൂലൈ നാലു മുതല്‍ ആഗസ്റ്റ് 22 വരെ വണ്‍സ് ഡബ്‌ളിനിലെ ഒളിമ്പിയ തിയേറ്ററില്‍ അവതരിപ്പിക്കപ്പെടും.

Scroll To Top