Sunday December 17, 2017
Latest Updates

ഡബ്ലിനില്‍ രണ്ടിടത്ത് വെടിവെയ്പ്പ്,ആശങ്കയോടെ ജനം 

ഡബ്ലിനില്‍ രണ്ടിടത്ത് വെടിവെയ്പ്പ്,ആശങ്കയോടെ ജനം 

ഡബ്ലിന്‍;ഡബ്ലിന്‍ നഗരത്തിലെ രണ്ട് വ്യത്യസ്തത മേഖലകളില്‍ ഇന്നലെ രാത്രി ഉണ്ടായ വെടിവെയ്പ്പ് പരക്കെ ആശങ്ക ഉയര്‍ത്തുന്നു.ഇന്നലെ രാത്രി ക്‌ളോഡാല്‍ക്കിനിലെ ഷാന്‍കാസില്‍ പാര്‍ക്കില്‍ പതിനെട്ടു വയസുകാരനായ യുവാവിനാണ് ആദ്യം വെടിയേറ്റത്.എങ്ങനെയാണ് അപകടം സംഭവിച്ചതെന്ന് അറിവായിട്ടില്ല.ഗുരുതരമായി പരിക്കേറ്റ യുവാവിനെ ജെയിംസ് കൊണോലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മറ്റൊരു സംഭവത്തില്‍ ഇന്ന് പുലര്‍ച്ചെ ബാലിമൂണില്‍ ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് മറ്റൊരു യുവാവിന് വെടിയേറ്റത്.ഇവിടെയും നിരവധി തവണ വെടിവെയ്പ്പ് നടന്നതായാണ് ആദ്യ റിപ്പോര്‍ട്ടുകള്‍.യുവാവിനെ ഗുരുതരമായ പരിക്കുകളൊടെ മാറ്റര്‍ ഹോസ്പിറ്റലിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്.

പൊതുവെ സമാധാനമേഖലയെന്ന് വിശേഷിപ്പിക്കപ്പെടുന്ന നഗരത്തില്‍ അടുത്തിടെയായി വെടിവെയ്പ്പ് ഉള്‍പ്പെടെയുള്ള അക്രമസംഭവങ്ങള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ജനങ്ങളില്‍ ഭയാശങ്ക ഉയര്‍ത്തിയിട്ടുണ്ട്.മയക്കുമരുന്ന് വില്‍പ്പനയുമായി ബന്ധപ്പെട്ടാണ് കൂടുതല്‍ അക്രമ സംഭവങ്ങളും ഉണ്ടാവുന്നത് എന്നാണ് ഗാര്‍ഡയുടെ നിഗമനം.

Scroll To Top