Saturday December 03, 2016
Latest Updates

ഡബ്ലിനെ പരിഭ്രാന്തിയിലാഴ്ത്തി ഹോട്ടലില്‍ ഭീകരാക്രമണരീതിയില്‍ വെടിവെയ്പ്പ്:ഒരാള്‍ മരിച്ചു,നിരവധി പേര്‍ക്ക് പരിക്ക്

ഡബ്ലിനെ പരിഭ്രാന്തിയിലാഴ്ത്തി ഹോട്ടലില്‍ ഭീകരാക്രമണരീതിയില്‍ വെടിവെയ്പ്പ്:ഒരാള്‍ മരിച്ചു,നിരവധി പേര്‍ക്ക് പരിക്ക്

ഡബ്ലിന്‍:ഡബ്ലിനിലെ പ്രമുഖ ഹോട്ടലില്‍ ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പിനുള്ള തയാറെടുപ്പിനിടയില്‍ ഉണ്ടായ ഭീകരാക്രമണത്തിനു സമാനമായ സംഭവങ്ങളില്‍ ഒരാള്‍ മരിക്കുകയും രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.നഗരത്തെ ഞെട്ടിപ്പിച്ച സംഭവം ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടര മണിയോടെ സ്വോര്‍ഡ്‌സ് റോഡിലുള്ള ഹോട്ടല്‍ റീജന്‍സിയിലാണ് നടന്നത്.

മുന്നൂറോളം പേര്‍ ഉണ്ടായിരിന്ന ഹോട്ടലിലേയ്ക്ക് ഗാര്‍ഡ എമര്‍ജന്‍സി സര്‍വീസ് യൂണിറ്റിന്റെ വേഷവും ഹെല്‍മറ്റും ധരിച്ച് പാഞ്ഞു കയറിയ ഇവരുടെ കൈവശം എ കെ 47 അടക്കമുള്ള ആയുധങ്ങള്‍ ഉണ്ടായിരുന്നു. നാല് പേരടങ്ങുന്ന ഒരു സംഘം മയക്കുമരുന്ന് സംഘത്തില്‍ ഉള്‍പ്പെട്ട ആരെയോ തേടിയാണ് ഹോട്ടലില്‍ എത്തിയത് എന്നാണ് നിഗമനം.

David Byrne from Raleigh Square in Crumlin.

David Byrne from Raleigh Square in Crumlin.

ഹോട്ടലില്‍ തിരച്ചില്‍ ആരംഭിച്ച സംഘം റിസപ്ഷന്‍ ഏരിയയില്‍ പാഞ്ഞെത്തി അവിടെയുണ്ടായിരുന്നവരെ വെടി വെയ്ക്കുകയായിരുന്നു.ഒരാള്‍ തല്ക്ഷണം മരിച്ചു.മറ്റു രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.നിരവധി പേര്‍ക്ക് തിക്കിലും തിരക്കിലും പെട്ട് നിസാരമായ പരിക്ക് പറ്റിയിട്ടുണ്ട്.

മരിച്ചയാള്‍ നഗരത്തിലെ പ്രമുഖ മയക്കുമരുന്ന് ഗാംഗിന്റെ തലവന്റെ അര്‍ദ്ധസഹോദരനും,മയക്കു മരുന്ന് ഡീലറുമാണ്.രാജ്യത്തേയ്ക്ക് അനുമതിയില്ലാതെ റോക്കറ്റിന്റെ പാര്‍ട്‌സുകള്‍ ഇറക്കുമതി ചെയ്യാന്‍ ശ്രമിച്ച കുറ്റത്തിനും ഇയാളുടെ പേരില്‍ കേസുള്ളതാണ്.

ഹോട്ടലിനുള്ളില്‍ എത്തിയ സംഘം തലങ്ങും വിലങ്ങും നടന്നു ഭീകരാക്രമണ സ്വഭാവത്തോടെ ജനങ്ങളെ പരിഭ്രാന്തരാക്കി.ബോക്‌സിംഗ് ചാമ്പ്യന്‍ ഷിപ്പീല്‍ പങ്കെടുക്കുന്നവരുടെ ഭാരം നിജപ്പെടുത്തുന്ന ചടങ്ങിനെത്തിയ ഇരുനൂറോളം പേര്‍ ആക്രമണം ഭയന്ന് തറയില്‍ വീണു കിടന്നു.മറ്റു ഭാഗങ്ങളില്‍ ഉണ്ടായിരുന്ന കുട്ടികളും സ്ത്രീകളും ഭയന്ന് വിറച്ച് ഹോട്ടലിനു പുറത്തേയ്ക്ക് പാഞ്ഞു.എന്നാല്‍ ഹോട്ടലിനു പുറത്തു നിന്നും വെടിയൊച്ച കേട്ടതോടെ പലരും ആശങ്കയില്‍ എവിടെയെങ്കിലുമൊക്കെയായി ഒളിച്ചു.ഗാര്‍ഡയെത്തിയാണ് ഇവരെ ഹോട്ടലിനു പുറത്തിറക്കിയത്.

അക്രമി സംഘം തേടിയെത്തിയവരെ ലഭ്യമായില്ലെങ്കിലും അവരുമായി അടുത്ത ബന്ധമുള്ളവരെ വെടി വെയ്ക്കുകയായിരുന്നു എന്നാണു ഗാര്‍ഡ കരുതുന്നത്.ഭീകര സമാനമായ ആക്രമണം നടത്തിയ സംഘം ഹോട്ടലിനു പുറത്തു പാര്‍ക്ക് ചെയ്തിരുന്ന ഒരു വാഹനത്തില്‍ കയറി രക്ഷപ്പെടുകയും ചെയ്തു.ഏതാണ്ട് പത്തു മിനുട്ടോളം നീണ്ട സംഭവത്തിനു ശേഷം സംഘം രക്ഷപെട്ടയുടന്‍ ഗാര്‍ഡയും സംഭ സ്ഥലത്ത് എത്തി അനന്തര നടപടികള്‍ ആരംഭിച്ചു.സംഘം രക്ഷപ്പെട്ടു പോയ കാര്‍ പിന്നീട് കത്തിച്ച നിലയില്‍ കണ്ടെത്തി.
ഇന്നത്തെ ബോക്‌സിംഗ് മത്സരങ്ങള്‍ മാറ്റി വെച്ചിട്ടുണ്ട്.ഗാര്‍ഡ അന്വേഷണം തുടരുന്നു.

Emergency services at a shooting in North County Dublin this evening 5.2.2016

Emergency services at a shooting in North County Dublin this evening
5.2.2016

Scroll To Top