Monday September 25, 2017
Latest Updates

ഡബ്ലിന്‍ തീപിടുത്തം:മരണം പത്തായി,കത്തിയത് പ്രീ ഫാബ്രിക്കേറ്റഡ് വീടുകള്‍,നടുക്കം വിട്ടുമാറാതെ പ്രദേശവാസികള്‍ 

ഡബ്ലിന്‍ തീപിടുത്തം:മരണം പത്തായി,കത്തിയത് പ്രീ ഫാബ്രിക്കേറ്റഡ് വീടുകള്‍,നടുക്കം വിട്ടുമാറാതെ പ്രദേശവാസികള്‍ 

ഡബ്ലിന്‍:സൗത്ത് ഡബ്ലിനിലെ കാരിക്ക്‌മൈന്‍സില്‍ ഇന്ന് രാവിലെ ഉണ്ടായ തീപിടുത്തത്തില്‍ മരണപ്പെട്ടവരുടെ എണ്ണം പത്തായി.തീ പിടുത്തം നടന്ന വീട്ടില്‍ കഴിഞ്ഞ എട്ടു വര്‍ഷമായി താമസിച്ചു വന്ന ഒരു കുടുംബത്തിലെ ദമ്പതികളും,ഇവരുടെ മൂന്നു മക്കളും,മരിച്ച കുട്ടികളുടെ അമ്മയുടെ അനുജത്തിയും ഭര്‍ത്താവും അവരുടെ രണ്ടു കുട്ടികളും മറ്റൊരാളും അടക്കം പത്തു പേരാണ് മരിച്ചത്.രണ്ടാമത്തെ സ്ത്രീ നാല് മാസം ഗര്‍ഭിണിയായിരുന്നു.

അപകടത്തില്‍ മരിച്ച ഗര്‍ഭിണിയായ സ്ത്രീ താരയും ഭര്‍ത്താവ് വില്ലിയും മക്കളും

അപകടത്തില്‍ മരിച്ച ഗര്‍ഭിണിയായ സ്ത്രീ താരയും ഭര്‍ത്താവ് വില്ലിയും മക്കളും

 

ഇന്നലെ കാരിക്കമൈന്‌സിലെ വീട്ടില്‍ നടന്ന ചടങ്ങില്‍ പങ്കെടുക്കാനാണ് സാന്‍ഡിഫോര്‍ഡില്‍ നിന്നും ബ്രേയില്‍ നിന്നുള്ളവര്‍ കാരിക്ക് മൈന്‌സിലെ ബന്ധു വീട്ടില്‍ എത്തിയിരുന്നത് എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

ട്രാവലര്‍ കമ്യൂണിറ്റിയില്‍ പെട്ട ഇവര്‍ക്ക് കൌണ്ടി കൌണ്‍സിലിന്റെ സഹായത്തോടെ കാരിക്ക്‌മൈന്‍സില്‍ നിര്‍മ്മിച്ചു നല്‍കിയ പ്രീ ഫാബ്രിക്കേറ്റഡ് വീടുകളുടെ ഭാഗങ്ങള്‍ക്കാണ് തീ പിടിച്ചത്.ഒരു കുടുംബത്തിലെ മൂന്നു തലമുറയില്‍ പെട്ട അംഗങ്ങളാണ് ഈ വീട്ടില്‍ താമസിച്ചിരുന്നത്.സമീപത്തുള്ള സമാനമായ വീടുകളിലുള്‍പ്പെടെ ഇരുപതോളം പേര്‍ ഇവിടെ സ്ഥിരമായി താമസിച്ചു വരുന്നവരാണ്.ഇന്ന് രാവിലെ 4.24 നാണ് അഗ്‌നിബാധയെ സംബന്ധിച്ച അറിയിപ്പ് ഫയര്‍ ബ്രിഗേടിനു ലഭിച്ചത്.4.34 ന് തന്നെ അഗ്‌നിശമന സേന സ്ഥലത്തെത്തിയെങ്കിലും അപ്പോഴേയ്ക്കും നിരവധി പേരേ തീ വിഴുങ്ങികഴിഞ്ഞിരുന്നു.ആറോളം പേര്‍ തല്ക്ഷണം മരിച്ചിരുന്നുവെന്ന് ഗാര്‍ഡ വെളിപ്പെടുത്തി.ബാക്കിയുള്ളവര്‍ക്ക് ഉടന്‍ തന്നെ വൈദ്യ സഹായം നല്‍കാന്‍ കഴിഞ്ഞെങ്കിലും പിന്നീട് നാല് പേര്‍ കൂടി മരിച്ചു.

ഒരു പ്രീ ഫാബ്രിക്കേറ്റഡ് വീട് മുഴുവനായി കത്തിപ്പോയി.ബാക്കിയുള്ളവയിലേയ്ക്ക് തീ പടര്‍ന്നെങ്കിലും അത് ഫയര്‍ ഫോഴ്‌സിന്റെ അടിയന്തര ശ്രമങ്ങളെ തുടര്‍ന്ന് പെട്ടന്ന് നിയന്ത്രിച്ചത് കൂടുതല്‍ അപകടം ഒഴിവാക്കി.

രണ്ടു മുതിര്‍ന്നവരും രണ്ടു കുട്ടികളുമടക്കം ഇപ്പോഴും ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.

മരണ സംഖ്യ ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്നാണ് ആശുപത്രി വൃത്തങ്ങള്‍ പറയുന്നത്.വേ സൈഡ് സെല്‍ടിക്ക് ഫുട്‌ബോള്‍ ക്ലബിനു സമീപമുള്ള താമസസ്ഥലത്താണ് അപകടം ഉണ്ടായത്.തീപിടുത്തത്തിന്റെ കാരണം ഇതേ വരെ കണ്ടെത്താനായിട്ടില്ല.ബ്രെയിലെയും സാന്‍ഡി ഫോര്‍ഡിലെയും ട്രാവലര്‍ കമ്യൂണിറ്റിയില്‍ പെട്ട നിരവധി പേര്‍ കാരിക്ക്‌മൈന്‍സില്‍ എത്തിയിരുന്നു.ഉറ്റവര്‍ക്ക് സംഭവിച്ച ദുരന്തത്തില്‍ നടുക്കം വിട്ടുമാറാതെ അവര്‍ കണ്ണീര്‍ പൊഴിച്ചു kari 6

അപകട സ്ഥലത്തിനു സമീപം താത്കാലികമായി ഒരു കപ്പേള രൂപപ്പെടുത്തിയിരുന്നു.പരിശുദ്ധ കന്യാമറിയത്തിന്റെ ഒരു രൂപവും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.സംഭവത്തില്‍ അനുശോചനം അര്‍പ്പിക്കാന്‍ എത്തിയവര്‍ ഇവിടെ പുഷപഹാരങ്ങള്‍ അര്‍പ്പിച്ചു പ്രാര്‍ഥിച്ചു.സാന്‍ഡി ഫോര്‍ഡ് ഇടവക വികാരി ഫാ,ജെറി മൂറിന്റെ നേതൃത്വത്തില്‍ പ്രാര്‍ഥനാ ചടങ്ങും സംഘടിപ്പിച്ചു.അപകടത്തില്‍ പെട്ട കുടുംബാംഗങ്ങള്‍ സാന്‍ഡി ഫോര്‍ഡ് ഇടവക പള്ളിയില്‍ സ്ഥിരമായി വരുന്നവരാണെന്ന് ഫാ.മൂര്‍ പറഞ്ഞു.

അപകട സ്ഥലത്തെ വീടുകളില്‍ ഉണ്ടായിരുന്ന മറ്റു കുടുംബങ്ങള്‍ക്കായി ഡണ്‍ലേരി കൌണ്ടി കൌണ്‍സില്‍ താത്കാലിക താമസ സൗകര്യം ഒരുക്കുമെന്ന് കൌണ്ടി കൌണ്‍സില്‍ വ്യക്തമാക്കി.

ഐറിഷ് പ്രസിഡണ്ട് മൈക്കില്‍ ഡി ഹിഗിന്‍സും,പ്രധാനമന്ത്രി എന്ട കെന്നിയും അടക്കമുള്ള നേതാക്കള്‍ സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി.മന്ത്രി അലക്‌സ് വൈറ്റ് സംഭവസ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

അതേ സമയം ട്രാവലര്‍ കമ്യൂണിറ്റിയ്ക്കായി വര്‍ഷങ്ങള്‍ മുമ്പേ നിര്‍മ്മിച്ച ഭവനങ്ങളില്‍ അറ്റകുറ്റ പണികള്‍ നടന്നിട്ടില്ലായിരുന്നതിനാല്‍ വേണ്ടത്ര സുരക്ഷാ സംവിധാനങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് പറയപ്പെടുന്നു.സര്‍ക്കാരിനോടും കൌണ്ടി കൌണ്‍സിലിനോടും ട്രാവലിംഗ് കമ്യൂണിറ്റി അംഗങ്ങള്‍ അറ്റകുറ്റപണികള്‍ ചെയ്തു തരണമെന്ന് അപേക്ഷിച്ചിരുന്നതായി കമ്യൂണിറ്റി അംഗങ്ങള്‍ വെളിപ്പെടുത്തി.kar lkari 4

Scroll To Top