Sunday December 11, 2016
Latest Updates

ഇനി ഡബ്ലിനില്‍ ഉത്സവകാലം,നഗരം ഉറങ്ങാത്ത രാപ്പകലുകള്‍,മറക്കരുത് ഈ ദിവസങ്ങള്‍ !

ഇനി ഡബ്ലിനില്‍ ഉത്സവകാലം,നഗരം ഉറങ്ങാത്ത രാപ്പകലുകള്‍,മറക്കരുത് ഈ ദിവസങ്ങള്‍ !

ഡബ്ലിന്‍:ഡബ്ലിനു ചുറ്റും 220ല്‍ അധികം വേദികളിലായി അരങ്ങേറുന്ന പരിപാടികളൊരുക്കി ഡബ്ലിനിന്റെ ഉത്സവദിനങ്ങള്‍.സെപ്റ്റംബര്‍  7 ന് ടൈഗര്‍ ഡബ്ലിന്‍ ഫ്രിഞ്ച് ഫെസ്റ്റിവലോടെ തുടക്കമായ ആഘോഷങ്ങള്‍ രണ്ട് മാസം മുഴുവന്‍ നീളും.ഡബ്ലിന്‍ ഫാഷന്‍ ഫെസ്റ്റിവല്‍,കള്‍ച്ചര്‍ നൈറ്റ്,ഡബ്ലിന്‍ തീയേറ്റര്‍ ഫെസ്റ്റിവല്‍,ഹാര്‍ഡ് വര്‍ക്കിംഗ് ക്ലാസ്സ് ഹീറോസ്, ഓപ്പണ്‍ ഹൗസ്, ബ്രാം സ്റ്റോക്കര്‍ ഫെസ്റ്റിവല്‍ എന്നിവ പ്രധാന ആകര്‍ഷണങ്ങളാവും. ഇവയ്‌ക്കൊപ്പം രണ്ടാം വര്‍ഷത്തിലേക്ക് കടക്കുന്ന ‘ ലിംഗോ സ്‌പോക്കണ്‍ വേര്‍ഡ് ഫെസ്റ്റിവല്‍’ , ഈ വര്‍ഷം പുതുതായി തുടങ്ങിയ ‘ ഡബ്ലിന്‍ ഗാലറി വീക്കെന്‍ഡ്’ എ്ന്നിവയും ഉത്സവ ദിനങ്ങളെ സമ്പന്നമാക്കും. 
ഡബ്ലിന്‍ ഫാഷന്‍ ഫെസ്റ്റിവല്‍:സെപ്റ്റംബര്‍ 7 മുതല്‍ 13 വരെ നടക്കുന്ന ഡബ്ലിന്‍ ഫാഷന്‍ ഫെസ്റ്റിവലില്‍ സിറ്റിയുടെ തനത് സ്‌റ്റൈലുകളായ വിന്റേജ്, മോഡേണ്‍, ബെസ്‌പോക്ക് ഡിസൈനുകളുടെ ഒരു കൂട്ടായ്മ ആവും നല്‍കുക. റീട്ടെയില്‍ എക്‌സട്രാവാഗന്‍സകളും, സ്‌പെഷ്യല്‍ ഓഫറുകളും കൂടിച്ചേരുമ്പോള്‍ ഫാഷനിസ്റ്റുകളും ഷോപ്പിംഗിനിറങ്ങുന്നവര്‍ക്കും ഇനി ലണ്ടനും പാരീസും ന്യൂയോര്‍ക്കും മറക്കാം. ഈ ഫാഷന്‍ 250 റീട്ടെയിലര്‍മാരും, റെസ്റ്ററന്റുകളും, ബാറുകളും, ഹോട്ടലുകളും സജ്ജീവ പങ്കാളിത്തമൊരുക്കും.
ടൈഗര്‍ ഡബ്ലിന്‍ ഫ്രിഞ്ച് ഫെസ്റ്റിവല്‍: സെപ്റ്റംബര്‍ 7 മുതല്‍ 20 വരെ നടക്കുന്ന ടൈഗര്‍ ഡബ്ലിന്‍ ഫ്രിഞ്ചയാണ് ഐറിഷ് കലാരംഗത്തിന്റെ മുഖ്യ ആകര്‍ഷണമാകുന്നത്. അയര്‍ലണ്ടിലെയും ലോകത്തിന്റൈ മറ്റു ഭാഗങ്ങളിലേയും കലാകാരന്മാര്‍ ഒരുക്കുന്ന തീയറ്റര്‍ ഈവന്റുകള്‍, സംഗീത പരിപാടികള്‍, കോമഡി പരിപാടികള്‍, നൃത്തങ്ങള്‍ എന്നിവ ഉത്സദിനങ്ങളെ വര്‍ണ്ണാഭമാക്കും.ഇത് വഴി 30 വേദികളിലായി 400 പരിപാടികളാണ് കലാ ആസ്വാദകര്‍ക്കായി ഒരുങ്ങിയിരിക്കുന്നത്. 
ഡബ്ലിന്‍ ഗാലറി വീക്കെന്‍ഡ്: സെപ്റ്റംബര്‍ 11 മുതല്‍ 13 വരെയാണ് ഡബ്ലിന്‍ ഗാലറി വീക്കെന്‍ഡ്.സൗജന്യമായ കലാ ആസ്വാദനത്തിനുളള വേദിയാണ് ഇത്. 30 ഗ്യാലറികളിലായി ഒരുക്കുന്ന പുതിയ എക്‌സിബിഷനുകള്‍ക്ക് ഒപ്പം ചിത്രകാരന്മാരും ക്യൂറേറ്റര്‍മാരുമായുള്ള സംവാദങ്ങള്‍, വാക്കിംഗ് ടൂറുകള്‍, വര്‍ക്ക് ഷോപ്പുകള്‍ എന്നിവയാണ് ഇതിലെ ആകര്‍ഷണങ്ങള്‍.
കള്‍ച്ചര്‍ നൈറ്റ്:സെപ്റ്റംബര്‍  18 ന്റെ കള്‍ച്ചറല്‍ നൈറ്റില്‍ സായാഹ്നത്തില്‍ നിന്ന് രാവേറും വരെ കലയുടെ വാതിലുകള്‍ തുറന്നിടുന്നു. 230 വ്യത്യസ്തവേദികള്‍ കലയുടെയും സംസ്‌ക്കാരത്തിന്റെയും അസംഖ്യം കാഴ്ചകളിലൂടെ സഞ്ചരിക്കാന്‍ ആസ്വാദകര്‍ക്ക് അസരമൊരുക്കുന്നു.പള്ളികളും,ഹിസ്റ്റോറിക് ഹൗസുകളും മ്യൂസിയങ്ങളും ആര്‍ട്ട് ഗ്യാലറികളും ജനങ്ങളെ ഇവിടെ ഒരുക്കുന്ന വേദികളിലേക്ക് സ്വാഗതം ചെയ്യുന്നു. 
ഡബ്ലിന്‍ തീയേറ്റര്‍ ഫെസ്റ്റിവല്‍: സെപ്റ്റംബര്‍ 24 മുതല്‍ ഒക്ടോബര്‍ 11 വരെയാണ് ഡബ്ലിന്‍ തീയേറ്റര്‍ ഫെസ്റ്റിവല്‍.യൂറോപ്പിലെ ഏറ്റവും വലിയ തീയേറ്റര്‍ ഫെസ്റ്റിവല്‍ ആണ് ഇത്. 22 വേദികളിലായി 200 പെര്‍ഫോമന്‍സുകള്‍ ഇവിടെ ഉ്ണ്ടാവും. 
ഹാര്‍ഡ് വര്‍ക്കിംഗ് ക്ലാസ്സ് ഹീറോസ്:ഒക്ടോബര്‍ 1 മുതല്‍ 3 വരെ ഹാര്‍ഡ് വര്‍ക്കിംഗ് ക്ലാസ്സ് ഹീറോസ് നടക്കും.100 ബാന്‍ഡുകളാണ് പങ്കെടുക്കുക. സംഗീത പ്രതിഭകളില്‍ നിന്ന് പുതിയ അഭിരുചികളെ കണ്ടെത്താന്‍ സഹായിക്കുന്ന താളവാദ്യങ്ങളുടെ സംഗീത സഞ്ചാരങ്ങള്‍ക്ക് ഡബ്ലിനിലെ ഹൃദയങ്ങള്‍ സാക്ഷ്യം വഹിക്കും. 
ഓപ്പണ്‍ ഹൗസ് ഡബ്ലിന്‍ :ഒക്ടോബര്‍ 16 മുതല്‍ 18 വരെ ഓപ്പണ്‍ ഹൗസ് ഡബ്ലിന്‍. ഡബ്ലിനിലെ മനോഹര സൗധങ്ങളുടെ ഉള്‍ത്തളങ്ങള്‍ നേരിട്ട് കാണുവാനുള്ള അവസരമൊരുക്കുന്നതാണ് ഈ പരിപാടി. 
ലിംഗോ ഫെസ്റ്റിവല്‍:ഒക്ടോബര്‍ 16 മുതല്‍ 18 വരെ ലിംഗോ ഫെസ്റ്റിവല്‍.അയര്‍ലണ്ടിലെ മികച്ച കവികളും, എഴുത്തുകാരും ഗാനരചയിതാക്കളും ഒന്നിക്കുന്ന പരിപാടി. 
ബ്രാം സ്‌റ്റോക്കര്‍ ഫെസ്റ്റിവല്‍:ഒക്ടോബര്‍ 23 മുതല്‍ 26 വരെ ബ്രാം സ്‌റ്റോക്കര്‍ ഫെസ്റ്റിവല്‍. ഡ്രാക്കുളയുടെ രചയിതാവിനെ അനുസ്മരിക്കുന്ന പരിപാടി. ഫിലിം ഈവന്റുകള്‍, വാംപയര്‍ തീമ്ഡ് പാര്‍ട്ടികള്‍, വാംപയര്‍ ഹണ്ട് എന്നിവ ഇതിന്റെ ഭാഗമാകും. എല്ലാ പ്രായക്കാര്‍ക്കും രസങ്ങളൊരുക്കുന്ന കുടുംബ വിനോദങ്ങളാവും ഇതിന്റെ മുഖ്യ ആകര്‍ഷണം. 
90,000 യൂറോയാണ് രണ്ടു മാസത്തെ ഉത്സവത്തിന് വേണ്ടി മാത്രം ടൂറിസം അയര്‍ലണ്ട് ചിലവഴിക്കുന്നത്.
ഡബ്ലിനെ അടുത്തറിയാനുള്ള വര്‍ണ്ണാഭമായ പരിപാടികള്‍ ഒരുക്കി കാത്തിരിക്കുകയാണ് ബര്‍ണാഡ് ഷായുടെയും,ഓസ്‌കാര്‍ വൈല്‍ഡിന്റെയും,ജയിംസ് ജോയ്‌സിന്റെയും,ഡബ്ല്യൂ ബി ഈറ്റ്‌സിന്റെയും ഈ ജന്മനഗരം. 

Scroll To Top