Tuesday September 25, 2018
Latest Updates

ഡബ്ലിന്‍ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയില്‍ മോര്‍ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ ഏപ്രില്‍ 29,30 തീയതികളില്‍

ഡബ്ലിന്‍ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയില്‍ മോര്‍ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ ഏപ്രില്‍ 29,30 തീയതികളില്‍

ഡബ്ലിന്‍: ഡബ്ലിന്‍ സെ.ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയില്‍ മോര്‍ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ ഏപ്രില്‍ 29, 30 ശനി, ഞായര്‍ ദിവസങ്ങളില്‍ നടത്തപ്പെടും.

ഏപ്രില്‍ 29 ശനിയാഴ്ച വൈകിട്ട് 8 മണിയ്ക്ക് പ്രാര്‍ഥനയോടെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമാവും.ഞായറാഴ്ച രാവിലെ 10 ന് നടക്കുന്ന വി.കുര്‍ബാന ഫാ.ജോമോന്‍ പുന്നൂസിന്റെ കാര്‍മ്മികത്വത്തില്‍ നടത്തപ്പെടുന്നതാണ്.

തിരുനാളില്‍ പങ്കെടുത്ത് ദൈവാനുഗ്രഹം പ്രാപിക്കാന്‍ ഏവരെയും ക്ഷണിക്കുന്നതായി വികാരി ഫാ.ബിജു മത്തായി,സഹവികാരി ഫാ.ജിനോ ജോസഫ് എന്നിവര്‍ അറിയിച്ചു.

Scroll To Top