Tuesday December 06, 2016
Latest Updates

ഡബ്‌ളിന്‍ സീറോമലബാര്‍ ഇടവകയുടെ തിരുന്നാള്‍ ആഘോഷവും, ഏയ്ഞ്ചല്‍സ് മീറ്റും ഞായറാഴ്ച  ഇഞ്ചിക്കോറില്‍

ഡബ്‌ളിന്‍ സീറോമലബാര്‍ ഇടവകയുടെ തിരുന്നാള്‍ ആഘോഷവും, ഏയ്ഞ്ചല്‍സ് മീറ്റും ഞായറാഴ്ച  ഇഞ്ചിക്കോറില്‍

ഡബ്ലിന്‍ :ഡബ്ലിന്‍ സീറോ മലബാര്‍ സഭ പരിശുദ്ധ കന്യാമറിയത്തിന്റെയും വി. തോമാശ്ലീഹായുടെയും കേരള സഭയില്‍ നിന്നുള്ള വിശുദ്ധരായ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെയും,വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും,വിശുദ്ധ ഏവുപ്രസിയാമ്മയുടെയും സംയുക്ത തിരുനാളും ഏയ്ഞ്ചല്‍ മീറ്റും ഓഗസ്റ്റ് 28ന് ഞായറാഴ്ച്ച ഇഞ്ചികോര്‍ മേരി ഇമ്മാകുലേറ്റ് ദേവാലയത്തില്‍ വച്ച് സാഘോഷം കൊണ്ടാടുന്നു
അയര്‍ലണ്ടിലെ മലയാളി കുടിയേറ്റത്തിന്റെ പത്താം വര്‍ഷത്തില്‍ ദൈവത്തിന് നന്ദിപറയാനും സഭയിലെ വിശുദ്ധരുടെ മാധ്യസ്ഥം അപേക്ഷിക്കാനും ഡബ്ലിനിലെ സഭാ വിശ്വസികളെല്ലാവരും ഒരു കുടുംബമായി ഇഞ്ചിക്കോര്‍ പരിശുദ്ധ മാതാവിന്റെ ദേവാലയത്തില്‍ ഒരുമിച്ചുകൂടും

ഇഞ്ചിക്കോര്‍ മേരി ഇമ്മാക്കുലേറ്റ് ചര്‍ച്ചില്‍ ഓഗസ്‌റ് 28 ഞായറാഴ്ച്ച ഉച്ചകഴിഞ് 2 .30 നു പ്രദക്ഷിണത്തോടുകൂടി തിരുന്നാള്‍ കര്‍മ്മങ്ങള്‍ ആരംഭിക്കുന്നു.ഡബ്ലിന്‍ അതിരൂപത വികാരി ജനറല്‍ മോണ്‍സിഞ്ഞോര്‍ പോള്‍ കല്ലന്‍ മുഖ്യ അഥിതി ആയിരിക്കും.ഫാ.ഹാന്‍സ് പുതിയകുളങ്ങര M S T ( S M Chaplain Our Lady of Lourdes Church, London, U.K ) തിരുനാള്‍ കുര്‍ബാനയ്ക് മുഖ്യ കാര്‍മ്മികത്വം വഹിക്കും.

തിരുനാളിനോട് അനുബന്ധിച്ച് ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ മാസ് സെന്ററുകളില്‍ ഈ വര്‍ഷം ആദ്യകുര്‍ബാന സ്വീകരണം നടത്തിയ എല്ലാ കുട്ടികളും പങ്കെടുക്കുന്ന ‘ഏഞ്ചല്‍സ് മീറ്റും’നടത്തപ്പെടും.
ദിവ്യബലി അര്‍പ്പണത്തിന് ശേഷം ലദീഞ്ഞ്, പരിശുദ്ധ അമ്മയുടെ ഗ്രോട്ടോയിലേക്ക് പ്രദക്ഷിണം, തിരുനാള്‍ നേര്‍ച്ച വിതരണം എന്നിവ ഉണ്ടായിരിക്കും.
സംയുക്ത തിരുന്നാള്‍ ആഘോഷങ്ങളിലേക്ക് 9 മാസ് സെന്ററുകളില്‍ നിന്നുമായുള്ള മുഴുവന്‍ കത്തോലിക്കാ വിശ്വാസികളെയും ക്ഷണിക്കുന്നതായി ഡബ്ലിന്‍ സീറോ മലബാര്‍ സഭ ചാപ്ലൈന്‍സ് ഫാ.ജോസ് ഭരണിക്കുളങ്ങര,ഫാ.ആന്റണി ചീരംവേലില്‍ എന്നിവര്‍ അറിയിച്ചു.
വാര്‍ത്ത :കിസാന്‍ തോമസ് (പി ആര്‍ ഓ)

Scroll To Top