Friday December 09, 2016
Latest Updates

ഡബ്ലിനിലെ നൈറ്റ് വിജില്‍ വെള്ളിയാഴ്ച്ച,ബിഷപ്പ് മാര്‍ ജോയി ആലപ്പാട്ട് പങ്കെടുക്കും 

ഡബ്ലിനിലെ നൈറ്റ് വിജില്‍ വെള്ളിയാഴ്ച്ച,ബിഷപ്പ് മാര്‍ ജോയി ആലപ്പാട്ട് പങ്കെടുക്കും 

alappatഡബ്ലിന്‍: ഫെയര്‍വ്യൂ വിസിറ്റേഷന്‍ പള്ളിയില്‍ ഈ മാസം 28 ന് നടത്തുന്ന നൈറ്റ് വിജിലില്‍ ചിക്കാഗോ രൂപതാ സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട് അനുഗ്രഹ പ്രഭാഷണം നടത്തും. സീറോ മലബാര്‍ സഭയുടെ ചിക്കാഗോ രൂപത സഹായ മെത്രാനായി ഈ വര്‍ഷം ജൂലൈയില്‍ അഭിഷിക്തനായ മാര്‍ ജോയി ആലപ്പാട്ട് മെത്രാന്‍പട്ടം സ്വീകരിച്ചതിനു ശേഷം ആദ്യമായാണ് അയര്‍ലണ്ടില്‍ സന്ദര്‍ശനം നടത്തുന്നത്. 

വെള്ളിയാഴ്ച രാത്രി 10.25 ന് ആരംഭിക്കുന്ന നൈറ്റ് വിജില്‍ വി.കുര്‍ബാന, വചനസന്ദേശം, സ്തുതിപ്പുകള്‍, ജപമാല, ഗാനങ്ങള്‍, ആരാധന, കുമ്പസാരം തുടങ്ങിയവയോട് കൂടി പുലര്‍ച്ചെ മൂന്നരയ്ക്ക് സമാപിക്കും. എല്ലാ മാസത്തിലെയും നാലാമത്തെ വെള്ളിയാഴ്ച നടത്തുന്ന മലയാളം നൈറ്റ് വിജിലിന് ജീസസ് യൂത്ത് അയര്‍ലന്‍ഡാണ് നേതൃത്വം നല്‍കുന്നത്. 

കൂടുതല്‍ വിവരങ്ങള്‍ 0877501047 എന്ന നമ്പറില്‍ ലഭ്യമാണ്.

Scroll To Top