Saturday December 03, 2016
Latest Updates

ഡബ്ലിന്‍ നഗരത്തില്‍ കാര്‍ പൊട്ടിത്തെറിച്ചു

ഡബ്ലിന്‍ നഗരത്തില്‍ കാര്‍ പൊട്ടിത്തെറിച്ചു

ഡബ്ലിന്‍: ഡബ്ലിനിലെ തിരക്കേറിയ തെരുവില്‍ 1916 റൈസിങ്ങിന്റെ വാര്‍ഷികാഘോഷത്തിനിടെ കാര്‍ പൊട്ടിത്തെറിച്ചു. ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു വലിയ സ്‌ഫോടന ശബ്ദത്തോടെ ഒരു ടാക്‌സി കാര്‍ പൊട്ടിത്തെറിക്കുകയും കത്തിയമരുകയും ചെയ്തത്. ഉടന്‍ തന്നെ സംഭവസ്ഥലത്തെത്തിയ ഡബ്ലിന്‍ ഫയര്‍ ബ്രിഗേഡ് തീയണച്ചു. ആര്‍ക്കും അപകടമില്ല.

1916 റൈസിങ് വാര്‍ഷികത്തിന്റെ ഭാഗമായി ആഘോഷങ്ങള്‍ നടക്കാനിരിക്കുന്ന ഒ കോണല്‍ സ്ട്രീറ്റിന് ഏതാനും മീറ്ററുകള്‍ അകലെ മാത്രമായിരുന്നു സംഭവം. ദൃക്‌സാക്ഷികള്‍ പലരും ബോംബ് പൊട്ടിയതാണെന്നായിരുന്നു ആദ്യം കരുതിയത്.ഡബ്ലിനിലും ഭീകരാക്രമണം എന്ന രീതിയിലുള്ള സോഷ്യല്‍ മീഡിയ സന്ദേശങ്ങളും പാഞ്ഞു.എന്നാല്‍ പിന്നിടാണ് യാഥാര്‍ഥവാര്‍ത്തകള്‍ പുറത്തു വന്നത്

Scroll To Top