Saturday December 10, 2016
Latest Updates

ഡബ്ലിനിലെ യൂറോ മില്യന്‍ ജേതാക്കള്‍ കടുവയെ ദത്തെടുക്കും 

ഡബ്ലിനിലെ യൂറോ മില്യന്‍ ജേതാക്കള്‍ കടുവയെ ദത്തെടുക്കും 

ഡബ്ലിന്‍: ഡബ്ലിനിലെ യൂറോ മില്യന്‍ ജേതാക്കള്‍ കടുവയെ ദത്തെടുക്കാന്‍ആലോചിക്കുന്നു. 500,000  യൂറോ ലോട്ടറിയടിച്ച ഡബ്ലിന്‍ നിവാസികള്‍ ഇന്നലെ സമ്മാന തുകയുടെ ചെക്ക് കൈപ്പറ്റി. ചൊവ്വാഴ്ചത്തെ യൂറോ മില്യന്‍പ്ലസ് നറുക്കെടുപ്പിലാണ് ഡബ്ലിന്‍ നിവാസികളുടെ ഒരു സംഘത്തിന് സമ്മാനം ലഭിച്ചത്. 36 യൂറോയുടെ ടിക്കറ്റ് ഓണ്‍ലൈനിലൂടെയാണ് സംഘം വാങ്ങിയത്.

കഴിഞ്ഞ ഒരു വര്‍ഷമായി യൂറോമില്യന്‍ ലോട്ടറിയില്‍ ഭാഗ്യം പരീക്ഷിക്കുന്ന ഈ സംഘത്തിലെ ഒരോരുത്തര്‍ക്കും 83,000 യൂറോ വീതം ലഭിക്കും. ഗ്രൂപ്പിലെ ചിലര്‍ വന്യജീവികളോട് ഏറെ താല്‍പ്പര്യമുള്ളവരാണ്. ഈ താല്‍പ്പര്യമാണ് കടുവയെ ദത്തെടുക്കാനുള്ള തീരുമാനത്തിലേക്ക് സംഘത്തെ എത്തിച്ചത്. ഈ വര്‍ഷം ആദ്യം അയര്‍ലണ്ടില്‍ അടിക്കുന്ന ഏറ്റവും ഉയര്‍ന്ന സമ്മാന തുകയാണിത്.

Scroll To Top