Saturday December 03, 2016
Latest Updates

ഈസ്റ്റര്‍ റൈസിംഗ് അനുസ്മരണ പരിപാടി പ്രതിഷേധക്കാര്‍ തടസപ്പെടുത്തി,പ്രധാനമന്ത്രി പങ്കെടുത്ത യോഗത്തില്‍ സംഘര്‍ഷം

ഈസ്റ്റര്‍ റൈസിംഗ് അനുസ്മരണ പരിപാടി പ്രതിഷേധക്കാര്‍ തടസപ്പെടുത്തി,പ്രധാനമന്ത്രി പങ്കെടുത്ത യോഗത്തില്‍ സംഘര്‍ഷം

ഡബ്ലിന്‍:ജലനിരക്കിനെതിരെയുള്ള പ്രതിഷേധം ശക്തമായി തുടരുന്നു. പ്രധാനമന്ത്രിയുടെ ജിപിഒയിലെ പരിപാടി ജലനിരക്കിനെതിരെ സമരം ചെയ്യുന്നവര്‍ അലങ്കോലപ്പെടുത്തി.1916 ഈസ്റ്റര്‍ റൈസിംഗ് അനുസ്മരണ പരിപാടിയില്‍ സംസാരിക്കാന്‍ എത്തിയതായിരുന്നു പ്രധാനമന്ത്രി.പ്രധാനമന്ത്രിക്ക് പുറമേ ഉപപ്രധാനമന്ത്രി ജോണ്‍ ബര്‍ട്ടനും ഈസ്റ്റര്‍ റൈസിംഗിന്റെ നൂറാം വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ച് നടത്തിയ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. 

ഇതിനിടയിലേക്ക് അമ്പതോളം പ്രതിഷേധക്കാര്‍ ഇരച്ചു കയറുകയും പരിപാടി തടസപ്പെടുത്തുകയും ചെയ്തു. പ്രതിഷേധക്കാരുടെ മുദ്രാവാക്യം വിളിയില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം മുങ്ങിപ്പോയി. ജോണ്‍ ബര്‍ട്ടനും ജനരോക്ഷത്തില്‍ സംസാരിക്കാനായില്ല.സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യങ്ങളും എഴുതിയ പ്ലക്കാര്‍ഡുകളും ഏന്തിയായിരുന്നു പ്രകടനം.ഇന്നലെ രാത്രി 8.30 ഓടെയാണ് സംഭവം. ഒടുവില്‍ കൂടുതല്‍ പ്രതിഷേധക്കാര്‍ ഹാളിനുള്ളിലേക്ക് പ്രവേശിക്കാതിരിക്കാന്‍ വാതില്‍ അടയ്‌ക്കേണ്ടി വന്നു. 

അതിനിടെ ആര്‍ട്‌സ് മന്ത്രി ഹിതര്‍ ഹംഫ്രിസ് വഞ്ചിച്ചു എന്നാരോപിച്ച് 1916 റൈസിംഗ് രക്തസാക്ഷികളുടെ ബന്ധുക്കള്‍ ചടങ്ങ് ബഹിഷ്‌ക്കരിച്ചു.റൈസിംഗ് രക്തസാക്ഷികളുടെ ബന്ധുക്കള്‍ ക്ഷണം നിരസിച്ചത് നിരാശാജനകമാണെന്ന് മന്ത്രിയുടെ വക്താവ് പ്രതികരിച്ചു. 2016 മാര്‍ച്ചിലാണ് ഈസ്റ്റര്‍ റൈസിംഗ് നൂറാം വാര്‍ഷികാഘോഷം. മാര്‍ച്ച് 26 ന് ഈസ്റ്റര്‍ റൈസിംഗ് രക്തസാക്ഷികളുടെ ബന്ധുക്കള്‍ക്ക് സ്വീകരണം നല്‍കും. ഏപ്രില്‍ 24 ഞായറാഴ്ച ആര്‍ബര്‍ ഹില്ലില്‍ വാര്‍ഷിക പരിപാടികള്‍ നടക്കുമെന്നും യോഗത്തില്‍ പ്രഖ്യാപിച്ചു.

അതിനിടെ ജലനിരക്കിന്റെ ഘടന നിശ്ചയിക്കുന്നത് അടുത്ത ആഴ്ചത്തേക്ക് മാറ്റിവച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.പൊതുജനങ്ങളും സര്‍ക്കാരും ജലനിരക്കിന്റെ പേരില്‍ നേരിട്ട് ഏറ്റു മുട്ടുന്ന കാഴ്ചയാണ് രാജ്യമെങ്ങും കണ്ടുവരുന്നത്.

Scroll To Top