Wednesday August 23, 2017
Latest Updates

ഡബ്ലിനിലെ ചൈനക്കാരിയുടെ അപകടമരണം; അഞ്ചരലക്ഷം യൂറോ നഷ്ടപരിഹാരം

ഡബ്ലിനിലെ ചൈനക്കാരിയുടെ അപകടമരണം; അഞ്ചരലക്ഷം യൂറോ നഷ്ടപരിഹാരം

ഡബ്ലിന്‍ :ഡബ്ലിനിലെ ചൈനക്കാരിയുടെ മരണത്തില്‍ അഞ്ചരലക്ഷം യൂറോ നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി.ലുവാസ് അപകടത്തിനിരയായ യോ വെബ്സ്റ്ററി(35)ന്റെ കുംടുംബത്തിന് 548,000യൂറോ കോടതിച്ചെലവ് സഹിതം നല്‍കാനാണ് വിധി.
2014 ഏപ്രില്‍ഏഴിനാണ് അപകടമരണം സംഭവിച്ചത്. ജോലിക്കായി യൂഷേഴ്സ് ഐലന്‍ഡ് പോസ്റ്റോഫീസിലേക്കു നടന്നുപോകവെ ആബീ റോഡും ജെര്‍വീസ് റോഡും സംഗമിക്കുന്ന ജംഗ്ഷനിലായിരുന്നു അപകടം. ഫുട്പാത്തില്‍ നിന്നു ലേസ് കെട്ടുന്നതിനിടെ ഇവര്‍ക്കുമേല്‍ കാര്‍ വന്ന് ഇടിക്കുകയായിരുന്നു.രാവിലെ 8.45നാണ് അപകടമുണ്ടായത്.ഒരു ലുവാസ് ട്രാമുമായി കൂട്ടിയിടിച്ച സില്‍വര്‍ ബിഎംഡബ്ല്യു കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് ലെപ്രചോണ്‍ മ്യൂസിയത്തിനു പുറത്ത് ഫുട്പാത്തില്‍ നില്‍ക്കുകയായിരുന്ന യോ വെബ്സ്റ്റര്‍ക്കു മേല്‍ പതിക്കുകയായിരുന്നു.തല്‍ക്ഷണം മരണം സംഭവിച്ചു.

പോസ്റ്റോഫിസ് അസിസ്റ്റന്‍ഡായിരുന്നു യോ. ഇവരുടെ മാതാപിതാക്കളും ഭര്‍ത്താവ് വെബ്സ്റ്ററുമാണ് കോടതിയെ സമീപിച്ചത്.ഭര്‍ത്താവ് വെബ്സ്റ്റര്‍(44) സോഫ്ട് വെയര്‍ ഡവലപ്പര്‍ ആണ്.നഷ്ടപരിഹാരത്തുകയുടെ ഏറിയ ഭാഗവും ഭര്‍ത്താവിനും മകള്‍ക്കുമാണ് ലഭിക്കുക. ചൈനയില്‍ കഴിയുന്ന യോയുടെ മാതാപിതാക്കള്‍ക്ക് 20000യൂറോ നല്‍കണം.യോ ഏക മകളായിരുന്നു.

ഇംഗ്ലീഷ് പഠനത്തിനെത്തിയ യോയെ 2003ലാണ് വെബ്സ്റ്റര്‍ വിവാഹം കഴിച്ചത്.കേസിന്റെ വിചാരണയില്‍ വെബ്സ്റ്ററിന്റെ സോളിസിറ്റര്‍ ലുവാസ് ക്രോസിംഗിലെ വാഹനാപകടത്തിന്റെ സാധ്യതകള്‍ ചൂണ്ടിക്കാട്ടി.ഒരു നിമിഷത്തെ അശ്രദ്ധ വെബ്സ്റ്ററിന്റെ സ്നേഹനിധിയായ ഭാര്യയെയും അഞ്ച് വയസ്സുകാരിയായ മകള്‍ക്ക് അമ്മയെയും എന്നന്നേക്കുമായി നഷ്ടമാക്കി.ലുവാസ് ലെയ്നില്‍ സാധ്യതകള്‍ പരീക്ഷിക്കുന്ന,എല്ലാ വാഹനം ഓടിക്കുന്നവര്‍ക്കമുള്ള താക്കീതാണ് വിധിയെന്ന് കോടതി പറഞ്ഞു.ലുവാസ ട്രാമുമായി കൂട്ടിയിടിക്കുന്ന വന്‍ഭീഷണിയാണെന്നും സോളി സിറ്റര്‍ ഡെര്‍മോട് മക് നാമറാ പറഞ്ഞു.

Scroll To Top