Monday July 24, 2017
Latest Updates

ബാങ്ക് ജപ്തി നടപടിയില്‍ സൂക്ഷിച്ച വീട് വാടകയ്ക്ക് നല്‍കി പണം തട്ടി സംഭവം അന്വേഷിക്കാന്‍ ഹൈക്കോടി ഉത്തരവ്

ബാങ്ക് ജപ്തി നടപടിയില്‍ സൂക്ഷിച്ച വീട് വാടകയ്ക്ക് നല്‍കി പണം തട്ടി സംഭവം അന്വേഷിക്കാന്‍ ഹൈക്കോടി ഉത്തരവ്

ഡബ്ലിന്‍ :ബാങ്ക് ജപ്തി ചെയ്ത് സൂക്ഷിച്ചിരുന്ന വീട് വാടകയ്ക്ക് നല്‍കി പണം തട്ടിയ വിരുതനെക്കുറിച്ചന്വേഷിക്കാന്‍ ഹൈക്കോടി ഉത്തരവ്.വാടകക്കാരെ കബളിപ്പിച്ച് പണംതട്ടിയ അജ്ഞാതനെക്കുറിച്ച് അന്വേഷിക്കാനാണ് ഗാര്‍ഡായുടെ ഫ്രോഡ് സ്‌ക്വാഡിന് നിര്‍ദേശം നല്‍കിയത്.

ഡബ്ലിനിലെ ഫെയര്‍വ്യൂവിലെ ആന്‍സ്ലെ റോഡിലുള്ള ഈ അപ്പാര്‍ട്‌മെന്റില്‍ താമസിക്കുന്ന 13 കുടുംബങ്ങളില്‍ നിന്നും വീടിന് വാടക കൈപ്പറ്റി മുങ്ങിയ ബ്രയാന്‍ എന്നയാളെക്കുറിച്ചന്വേഷിക്കാനാണ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പോള്‍ ഗിള്ളിഗാന്‍ ഉത്തരവായത്. ആഴ്ചയില്‍ ഓരോ കുടംബങ്ങളില്‍ നിന്നും200 യൂറോ വീതമാണ് ഇയാള്‍ കൈപ്പറ്റിയത്.

ഇയാള്‍ വീട്ടുടമസ്ഥനെ പ്രതിനിധീകരിക്കുന്നയാള്‍ അല്ലായിരുന്നു. ഇപ്പോള്‍ താമസിക്കുന്ന വീടിന് റിസീവറായും ബാങ്ക് നിയോഗിച്ചിരുന്നില്ല.എന്നിട്ടും 16 യൂണിറ്റുകളുള്ള വീട് ഇദ്ദേഹം വാടകയ്ക്കു നല്‍കുകയായിരുന്നു.വിവരമറിഞ്ഞ് ബാങ്ക് റിസീവറെത്തിയപ്പോഴാണ് സംഭവം ലോകം അറിയുന്നത്.ബാങ്ക് റിസീവര്‍ എത്തിയെങ്കിലും താമസക്കാര്‍ ഉള്ളതിനാല്‍ വീട് കൈവശപ്പെടുത്താനായില്ല.മറ്റെങ്ങും പോകാനിടമില്ലെന്നായിരുന്നു അവരുടെ നിലപാട്.

ഡബ്ലിനില്‍ കാബ്രയില്‍ അട്രാക്ട റോഡില്‍ താമസക്കാരനായ ജോണ്‍ ഫറേല്ലിയുടെതാണ് വിവാദ വീട്.900000 യൂറോയുടെ കടത്തെ തുടര്‍ന്ന് ബാങ്ക് ഓഫ് അയര്‍ലണ്ട് ഏറ്റെടുക്കാനിരിക്കുകയാണ് ഈ ഭവനം.ബാങ്ക് വായ്പ മുടങ്ങിയതിനെ തുടര്‍ന്ന് ജോണും മുങ്ങി നടക്കുകയാണ്.ഇയാളെ കാണാനില്ല എന്നാണ് ബാങ്ക് പറയുന്നത്.തുടര്‍ന്നാണ് ബാങ്ക് റിസീവറെ നിയോഗിച്ചത്.

ജോണിനെയും,വാടക കൈപ്പറ്റിയ ബ്രയാനെയും കണ്ടു പിടിക്കേണ്ട നിയോഗത്തിലാണ് ഇപ്പോള്‍ ഗാര്‍ഡ

Scroll To Top