Sunday December 04, 2016
Latest Updates

മകളെ സ്‌കൂളില്‍ വിടാത്ത ഡബ്ലിനിലെ അമ്മയെ കോടതി പിടി കൂടി .ഇനി ശിക്ഷ 

മകളെ സ്‌കൂളില്‍ വിടാത്ത ഡബ്ലിനിലെ അമ്മയെ കോടതി പിടി കൂടി .ഇനി ശിക്ഷ 

ഡബ്ലിന്‍ :ഈ അമ്മയെ കുറിച്ചോര്‍ത്ത് നിങ്ങള്‍ അത്ഭുതപ്പെടും. സ്വന്തം മകളെ സ്‌കൂളില്‍ വിടുന്ന കാര്യത്തില്‍ പോലും യാതൊരു ശ്രദ്ധയുമില്ലാത്തതാണ് കാരണം. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ മുന്നൂറോളം  ദിവസങ്ങളാണ് ഇവരുടെ 12 വയസ്സുകാരി മകള്‍ സ്‌കൂളില്‍ ഹാജരാകാതിരുന്നത്. കേസ് കോടതിയില്‍ എത്തിയതിനെ തുടര്‍ന്ന് ഇവര്‍ക്കെതിരെ ശിക്ഷവിധിക്കാന്‍ ഒരുങ്ങുകയാണ് ജഡ്ജി.

ഡബ്ലിനിലെ ജില്ലാ കോടതിയിലാണ് സ്വന്തം മകളെ സ്‌കൂളില്‍ അയക്കുന്ന കാര്യത്തില്‍ കുറ്റകരമായ അനാസ്ഥ കാണിച്ച അമ്മക്കെതിരെയുളള കേസ് എത്തിയിരിക്കുന്നത്. കുട്ടി സോഷ്യല്‍ മീഡിയയില്‍ സ്‌കൂളില്‍ അയക്കാന്‍ സഹകരിക്കാത്ത അമ്മയെ കുറിച്ച് പോസ്റ്റ് ചെയ്തതോടെയാണ് സംഭവം കോടതിയിലെത്തിയത്. പ്രശ്‌നം പരിഹരിക്കാന്‍ വെല്‍ഫയര്‍ ഓഫീസര്‍ നടത്തിയ ശ്രമവുമായി സഹകരിക്കാത്ത അമ്മയുടെ നടപടിയിലുളള അതൃപ്തിയും കുട്ടി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു.

ഈ അധ്യായനവര്‍ഷം 80 ദിവസവും കഴിഞ്ഞ വര്‍ഷം 85 ദിവസവും  കുട്ടി സ്‌കൂളില്‍ വന്നിട്ടില്ലെന്ന്എഡ്യൂക്കേഷന്‍ ആന്റ് വെല്‍ഫയര്‍ ഓഫീസര്‍ കോടതിയിയെ അറിയിച്ചു. പ്രശ്‌നപരിഹാരത്തിന് താന്‍ നടത്തിയ ശ്രമങ്ങളുമായും ഇവര്‍സഹകിരിച്ചില്ലെന്ന് വെല്‍ഫയര്‍ ഓഫീസര്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ആരോപണങ്ങള്‍ കുട്ടിയുടെ അമ്മ നിഷേധിച്ചു. താന്‍ സ്‌കൂളിന്റെ അടുത്ത് തന്നെയാണ് ജോലി ചെയ്യുന്നതെന്നും കുട്ടി സ്‌കൂളില്‍ ഹാജരാകാത്ത ദിവസങ്ങളുടെ കണക്ക് ശരിയല്ലെന്നതുമാണെന്നാണ് അമ്മയുടെ വാദം.

Scroll To Top