Friday December 09, 2016
Latest Updates

ഡബ്ലിനിലെ പള്ളിയില്‍ നിന്നും തിരുവോസ്തി മോഷ്ടിച്ച കള്ളന് 7 വര്‍ഷം ജയില്‍ ശിക്ഷ

ഡബ്ലിനിലെ പള്ളിയില്‍ നിന്നും തിരുവോസ്തി മോഷ്ടിച്ച കള്ളന് 7 വര്‍ഷം ജയില്‍ ശിക്ഷ

killesterഡബ്ലിന്‍:ഡബ്ലിനിലെ ഒരു ദേവാലയത്തില്‍ നിന്നും തിരുവോസ്തി(ദിവ്യകാരുണ്യം)സൂക്ഷിച്ചിരുന്ന അരുളിക്ക മോഷ്ടിച്ച കള്ളന് ഏഴുവര്‍ഷം കഠിനതടവ് വിധിച്ചുകൊണ്ടു കോടതി ഉത്തരവായി.മാര്‍ക്ക് മോസ്ലി എന്ന സ്ഥിരം കുറ്റവാളിയാണ് ഏഴായിരം യൂറോയോളം വില വരുന്ന സ്വര്‍ണ്ണം പൂശിയ അരുളിക്ക മോഷ്ടിച്ചത്.

ബൂമോണ്ടിലെ രഹ്നിക്കടുത്തുള്ള കില്ലേസ്റ്റര്‍ സെന്റ് ബ്രിജിത്ത് പള്ളിയില്‍ 1927 മുതല്‍ സൂക്ഷിച്ചിരുന്ന അരുളിക്ക കഴിഞ്ഞ വര്‍ഷമാണ് ഇയാള്‍ മോഷ്ട്ടിച്ചത്.ജൂണ്‍ 13 ന് പള്ളിയില്‍ അതിക്രമിച്ചു കയറിയ ഇയാള്‍ തിരുവോസ്തി സഹിതം അരുളിക്ക എടുത്തുകൊണ്ടു പോവുകയായിരുന്നു.

ദേവാലയത്തിനുള്ളില്‍ നിന്നും കണ്ടെടുത്ത ഫിംഗര്‍ പ്രിന്റിന്റെ അടിസ്ഥാനത്തില്‍ മുന്‍ കുറ്റവാളി കൂടിയായ ഇയാളെ പിടികൂടുകയായിരുന്നു.

ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നുവെങ്കിലും ഹിയറിംഗിന് തൊട്ടു മുമ്പ് ‘ഒരു ഗാര്‍ഡയെ കൊന്നു കളയുമെന്ന്’ഇയാള്‍ ഭീഷണിപെടുത്തിയതിനാല്‍ കോടതി ജാമ്യവും നിഷേധിച്ചു.

ആകെ 88 കേസുകളില്‍ ഇയാള്‍ പ്രതിയാണ്. .പ്രതിക്ക് സങ്കടകരവും ദൗര്‍ഭാഗ്യകരവുമായ ബാല്യകാലമാണ് ഉണ്ടായിരുന്നതെന്ന് നിരീക്ഷിച്ച കോടതി ഇയാള്‍ ഇപ്പോള്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നില്ലെന്നതില്‍ സന്തോഷം രേഖപ്പെടുത്തി ശിക്ഷാകാലയളവിന്റെ അവസാന ഒന്നര വര്‍ഷം ഇളച്ചു നല്കി.

Scroll To Top