Thursday December 08, 2016
Latest Updates

ഡബ്ലിന്‍ ,കോര്‍ക്ക് ,കില്‍ഡയര്‍ കൌണ്‍സിലുകളില്‍ പ്രോപ്പര്‍ട്ടി ടാക്‌സ് കുറയ്ക്കാന്‍ ധാരണ 

ഡബ്ലിന്‍ ,കോര്‍ക്ക് ,കില്‍ഡയര്‍ കൌണ്‍സിലുകളില്‍ പ്രോപ്പര്‍ട്ടി ടാക്‌സ് കുറയ്ക്കാന്‍ ധാരണ 

ഡബ്ലിന്‍: ഡബ്ലിന്‍, കില്‍ഡെയര്‍, കോര്‍ക്ക് കൌണ്‍സിലുകള്‍ പ്രോപ്പര്‍ട്ടി ടാക്‌സ് കുറയ്ക്കുന്നതിനെ അനുകൂലിച്ച് വോട്ട് ചെയ്തു. ഡബ്ലിന്‍ കൌണ്‍സിലില്‍ നടന്ന വോട്ടെടുപ്പില്‍ ഭൂരിപക്ഷം കൌണ്‍സിലര്‍മാരും 15 ശതമാനം പ്രോപ്പര്‍ട്ടി ടാക്‌സ് കുറയ്ക്കുന്നതിനെ അനുകൂലിച്ചു. കോര്‍ക്ക് കൌണ്‍സിലില്‍ നടന്ന വോട്ടെടുപ്പില്‍ പ്രോപ്പര്‍ട്ടി ടാക്‌സ് 10 ശതമാനം കുറയ്ക്കുന്നതിനെയും കില്‍ഡെയര്‍ കൌണ്‍സില്‍ 7.5 ശതമാനം നികുതി കുറയ്ക്കുന്നതിനെയും അനുകൂലിച്ച് വോട്ട് ചെയ്തു. 

ഡബ്ലിന്‍ കൌണ്‍സിലില്‍ 46 കൌണ്‍സിലര്‍മാര്‍ പ്രോപ്പര്‍ട്ടി ടാക്‌സ് കുറയ്ക്കുന്നതിനെ അനുകൂലിച്ചപ്പോള്‍ 12 പേര്‍ എതിര്‍ത്ത് വോട്ട് ചെയ്തു. ഒരു കൌണ്‍സിലിന് കുറയ്ക്കാന്‍ കഴിയുന്ന പരമാവധി തുകയാണ് 15 ശതമാനം. മറ്റ് കൌന്‌സിലുകളില്‍ നടന്ന വോട്ടെടുപ്പില്‍ സൌത്ത് ഡബ്ലിന്‍ കൌണ്‍സില്‍ 15 ശതമാനം നികുതി കുറയ്ക്കുന്നതിനെ അനുകൂലിച്ചപ്പോള്‍ വിക്ലോ കൌണ്‍സിലും 15 ശതമാനം നികുതി കുറയ്ക്കുന്നതിനെ അനുകൂലിച്ച് വോട്ട് ചെയ്തു. വെസ്റ്റ്മീത്ത് കൌണ്‍സില്‍ 3 ശതമാനം പ്രോപ്പര്‍ട്ടി ടാക്‌സ് കുറയ്ക്കുന്നതിനെ അനുകൂലിച്ചു.

Scroll To Top