Thursday December 08, 2016
Latest Updates

ഐറിഷ് വാട്ടര്‍ ബില്ലുകള്‍ വേസ്റ്റ് ബിന്നിലെറിഞ്ഞ് ആയിരങ്ങള്‍ ഡബ്ലിനില്‍ മാര്‍ച്ച് നടത്തി,വാട്ടര്‍ ബില്‍ അടയ്ക്കില്ലെന്ന് ദൃഡനിശ്ചയവുമായി ഉപഭോക്താക്കള്‍ 

ഐറിഷ് വാട്ടര്‍ ബില്ലുകള്‍ വേസ്റ്റ് ബിന്നിലെറിഞ്ഞ് ആയിരങ്ങള്‍ ഡബ്ലിനില്‍ മാര്‍ച്ച് നടത്തി,വാട്ടര്‍ ബില്‍ അടയ്ക്കില്ലെന്ന് ദൃഡനിശ്ചയവുമായി ഉപഭോക്താക്കള്‍ 

ഡബ്ലിന്‍ :ഐറിഷ് വാട്ടറില്‍ നിന്നും ലഭിച്ച വാട്ടര്‍ ബില്ലുകള്‍ ആയിരക്കണക്കിന് പേര്‍ വേസ്റ്റ് ബിന്നിലിട്ടു വാട്ടര്‍ ചാര്‍ജിനെതിരെ പ്രതിഷേധം പ്രകടിപ്പിച്ചു.അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ആയിരങ്ങള്‍ തങ്ങള്‍ വാട്ടര്‍ ബില്‍ അടയ്ക്കില്ലെന്ന പ്രഖ്യാപനവും ആയാണ് ഇന്നലെ ഡബ്ലിനില്‍ പ്രകടനത്തിനെത്തിയത്.ഇതോടെ വാട്ടര്‍ ടാക്‌സിനെതിരായി രാജ്യത്തു നടന്നു വരുന്ന സമരം പുതിയ ഘട്ടത്തിലേക്ക് കടന്നു. ശനിയാഴ്ച്ച നടന്ന ‘ബിന്‍ യുവര്‍ ബില്‍’ സമരത്തോടെ സര്‍ക്കാരിനെതിരെ കടുത്ത വെല്ലുവിളിയാണ് അയര്‍ലണ്ടിലെ സാധാരണക്കാര്‍ ഉയര്‍ത്തിയിരിക്കുന്നത് 
പ്രധാനമായും നോണ്‍ ‘പേയ്‌മെന്റ്‌റ് നെറ്റ് വര്‍ക്ക്’ എന്ന സംഘടനയുടെ കീഴിലാണ് സമരം നടന്നതെങ്കിലും വിഷയത്തില്‍ ജനങ്ങള്‍ക്കിടയിലുള്ള എതിര്‍പ്പിനെ സര്‍ക്കാറിനെതിരായ ജനവികാരമായി മാറ്റുക എന്ന ലക്ഷ്യത്തോടെ പ്രതിപക്ഷ പാര്‍ട്ടികളും സജീവമായിരുന്നു.
പതിനായിരത്തിലധികം ആളുകള്‍ പാര്‍ണല്‍ സ്‌ക്വയറിലെ ഗാര്‍ഡന്‍ ഓഫ് റിമംബറന്‍സില്‍ നിന്നും ലീന്‍സ്റ്റര്‍ ഹൗസ് വരെയുള്ള റാലിയില്‍ പങ്കെടുത്തു എന്ന് സംഘാടകര്‍ അവകാശപ്പെടുന്നു. അയ്യായിരത്തിലധികം ആളുകളുണ്ടായിരുന്നു എന്നാണ് ഗാര്‍ഡയുടെ അനൗദ്യോഗിക കണക്കുകളും വ്യക്തമാക്കുന്നത്. ലീന്‍സ്റ്റര്‍ ഹൗസില്‍ സ്ഥാപിച്ച വലിയ മാലിന്യ സംഭരണിയില്‍ വാട്ടര്‍ ബില്ലുകള്‍ നിക്ഷേപിക്കുക
എന്നതായിരുന്നു സമര പരിപാടി.

ജനങ്ങള്‍ കൂട്ടത്തോടെ ബില്ലുകള്‍ ബഹിഷ്‌കരിക്കുക എന്നത് മാത്രമാണ് മുന്നിലുള്ള ഏക പോംവഴിയെന്ന് റാലിയില്‍ പങ്കെടുക്കവേ, പീപ്പിള്‍ ബിഫോര്‍ പ്രോഫിറ്റ് കൗണ്‍സിലര്‍ ജോണ്‍ ലിയോണ്‍സ് അഭിപ്രായപ്പെട്ടു. ബില്‍ ബഹിഷ്‌കരണത്തിന് ആദ്യമായി ആഹ്വാനം ചെയ്ത സോഷ്യലിസ്റ്റ് ടി ഡി റൂത്ത് കോപ്പിന്‍ഹെറും ഇതേ അഭിപ്രായം പങ്കുവച്ചു. തങ്ങളുടെ വെള്ളത്തിന് തങ്ങള്‍ ആവശ്യത്തിലധികം പണം ഇപ്പോള്‍ തന്നെ നല്‍കുന്നുണ്ട് എന്നും ഇനിയും പറ്റില്ല എന്നുമായിരുന്നു റാലിയില്‍ പങ്കെടുത്തവര്‍ പങ്കുവച്ച പൊതുവികാരം.

Scroll To Top