Friday December 09, 2016
Latest Updates

ഡബ്ലിന്‍ സിറ്റി മാരത്തോണ്‍ ഇന്ന്, ഗതാഗതം തടസപ്പെടും

ഡബ്ലിന്‍ സിറ്റി മാരത്തോണ്‍ ഇന്ന്, ഗതാഗതം തടസപ്പെടും

ഡബ്ലിന്‍ :ഈ വര്‍ഷത്തെ ഡബ്ലിന്‍ സിറ്റി മാരത്തോണ്‍ ഇന്ന് (ഒക്ടോബര്‍ 30) നടക്കും. നേരത്തെ തിങ്കളാഴ്ച തീരുമാനിച്ചിരുന്ന മാരത്തോണ്‍, കൂടുതല്‍ വിദേശികളെ ആകര്‍ഷിക്കാനായി ഞായറാഴ്ചത്തേയ്ക്ക് മാറ്റുകയായിരുന്നു.

മാരത്തോണ്‍ നടക്കുന്നതു കാരണം സിറ്റിയില്‍ പലയിടത്തും വാഹനങ്ങള്‍ക്ക് നിയന്ത്രണമുണ്ട്.

കഴിഞ്ഞ വര്‍ഷത്തെ മാരത്തോണില്‍ 15,216 പേര്‍ പങ്കെടുത്ത് റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു. ഇത്തവണത്തെ റേസില്‍ 19,500ഓളം പേരാണ് പങ്കെടുക്കുക. ഇതോടെ യൂറോപ്പിലെ ഏറ്റവും വലിയ നാലാമത്തെ മാരത്തോണായി ഡബ്ലിന്‍ മാരത്തോണ്‍ മാറും.

രാവിലെ 8.55ന് വീല്‍ ചെയറില്‍ പങ്കെടുക്കുന്നവര്‍ക്കായി മാരത്തോണ്‍ ആരംഭിക്കും. ശേഷം മറ്റുള്ളവര്‍ക്കായി നാല് വേവുകളിലായി 9.30 മാരത്തോണ്‍ ആരംഭിക്കും. വൈകിട്ട് 4.30നാണ് മാരത്തോണ്‍ അവസാനിക്കുക. മെറിയോണ്‍ സ്‌ക്വയര്‍/ഫിറ്റ്സ് വില്ല്യം ഏരിയയില്‍ ആരംഭിച്ച് അവസാനിക്കുന്ന മാരത്തോണ്‍ റൂട്ടിന് 40.5 കിമീ ദൂരമാണുള്ളത്. സിറ്റിയിലേയ്ക്ക് യാത്ര ചെയ്യുന്നവര്‍ പൊതുഗതഗതം ഉപയോഗിക്കണമെന്ന് ഗാര്‍ഡ നിര്‍ദ്ദേശിച്ചു.

Scroll To Top