Sunday December 11, 2016
Latest Updates

ഡല്‍ഹി അല്ലിത് ഡബ്ലിന്‍:സ്ത്രീകള്‍ക്ക് രക്ഷയില്ല! 

ഡല്‍ഹി അല്ലിത് ഡബ്ലിന്‍:സ്ത്രീകള്‍ക്ക് രക്ഷയില്ല! 

ഡബ്ലിന്‍:ഡബ്ലിന്‍ സിറ്റിയില്‍ സ്ത്രീകള്‍ക്ക് എതിരായ ആക്രമണം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍.ഓരോ ദിവസവും സ്ത്രീകള്‍ക്ക് നേരെ പത്തോളം അതിക്രമണങ്ങളാണ് സിറ്റി സെന്റര്‍ ഏരിയയില്‍ മാത്രം ഉണ്ടാവുന്നതെന്ന് കണക്കുകള്‍ പറയുന്നു.
ലൈംഗീക ആക്രമണം,മുതല്‍ തട്ടികൊണ്ട് പോകല്‍ വരെ ഇതില്‍ ഉള്‍പ്പെടുന്നു.പഴ്‌സുകളും ബാഗുകളും ഏറ്റവും കൂടുതലായി മോഷ്ട്ടിക്കപ്പെടുന്നതും സ്ത്രീകളുടെ തന്നെ.

ടെമ്പിള്‍ ബാര്‍ ബെഡ്‌ഫോര്‍ഡ് ലെയിനില്‍ ഒരു സ്ത്രീ ക്രൂരമായി അക്രമണത്തിനിരയായ സംഭവത്തില്‍ ആരെങ്കിലും സാക്ഷികള്‍ ഉണ്ടെങ്കില്‍ വിവരം നല്കണമെന്ന് ഗാര്‍ഡ അഭ്യര്‍ത്ഥന പുറപ്പെടുവിച്ചിട്ടുണ്ട്. ആസ്റ്റണ്‍ ക്വോയ്ക്ക് സമീപം ഡബ്ലിന്‍ 2ല്‍ കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചേ 3മണിയോടെ ഒരു പുരുഷന്‍ സ്ത്രീയെ ആക്രമിച്ചതായി പീയേഴ്‌സ് സ്ട്രീറ്റിലെ ഗാര്‍ഡയ്ക്ക് റിപ്പോര്‍ട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ആക്രമിയെ കണ്ടെത്തുന്നതിനായാണ് പൊതുജനങ്ങളുടെ സഹായം അഭ്യര്‍ഥിച്ചിരിക്കുന്നത്. 

നാട്ടുകാര്‍ സഹായത്തിനായി എത്തുന്നതിനു മുമ്പ് തന്നെ സ്ത്രീയെ ആക്രമി അടിച്ചു വിഴ്ത്തിയെന്നാണ് ഗാര്‍ഡ കരുതുന്നത്. ഗാര്‍ഡ സംഭവസ്ഥലത്ത് എത്തുന്നതിനു മുമ്പ് തന്നെ പരിക്കേറ്റ് സ്ത്രീ പോകുകയും ചെയ്തിരുന്നു. സംഭവത്തില്‍ ഒരുപാട് പേര്‍ സാക്ഷിയുണ്ടെന്നും അന്വേഷണവുമായി ബന്ധപ്പെട്ട് പലരെയും ചോദ്യം ചെ്‌യ്‌തെന്നും ഗാര്‍ഡ് പറഞ്ഞു. 
ആക്രമണത്തിനിരയായ യുവതിയോ അല്ലെങ്കില്‍ സംഭവത്തില്‍ സാക്ഷികളായ ആരെങ്കിലുമോ ഗാര്‍ഡ സ്റ്റേഷനുമായും ബന്ധപ്പെണമെന്ന് ഗാര്‍ഡ അറിയിപ്പില്‍ പറയുന്നു.










Scroll To Top