Saturday December 10, 2016
Latest Updates

ഹോളി ആഘോഷ ലഹരിയില്‍ ഡബ്ലിന്‍ നഗരം

ഹോളി ആഘോഷ ലഹരിയില്‍ ഡബ്ലിന്‍ നഗരം

ഡബ്ലിന്‍ :ഇന്ന് ഹോളി. ഡബ്ലിന്‍ നഗരം വര്‍ണ്ണത്തില്‍ ആറാടാന്‍ ഒരുങ്ങിക്കഴിഞ്ഞു.ഹോളിയുടെ നിറച്ചാര്‍ത്തുകളില്‍ നിറയാന്‍ ഒരുക്കങ്ങള്‍ എങ്ങും പൂര്‍ത്തിയായി.നഗരത്തിലെ ഉത്തരേന്ത്യന്‍ സമൂഹം മാത്രമല്ല തദ്ദേശിയരും ആഹ്ലാദത്തോടെയാണ് ഹോളിയെ കാത്തിരിക്കുന്നത്.നഗരത്തിന് ഇത് ഉത്സവ ദിവസം.

പ്രധാന ആഘോഷം ട്രിനിറ്റി കോളജിലാണ്.ഇന്ന് ഉച്ചയ്ക്ക് 1.20 ന് നൂറുകണക്കിന് പേര്‍ പങ്കെടുക്കുന്ന ആഘോഷങ്ങള്‍ തുടങ്ങും. സംഗീത്തിന്റെയും വാദ്യ മേളങ്ങളുടെയും അകമ്പടിയോടെ വര്‍ണ്ണഭംഗിയില്‍ അവര്‍ ചുവടുവെയ്ക്കും.

നഗരത്തിലെ ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് ഹോളി ആഘോഷത്തിന്റെ പ്രധാന അമ്പാസിഡര്‍മാര്‍.ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്ന മിക്ക കോളജുകളും ഹോളി ആഘോഷം സംഘടിപ്പിച്ചിട്ടുണ്ട്.

നാഷണല്‍ കോളജ് ഓഫ് അയര്‍ലണ്ടില്‍ രാവിലെ തന്നെ ആഘോഷങ്ങള്‍ തുടങ്ങി കഴിഞ്ഞു.

ബെല്‍ ഫീല്‍ഡ് യൂ സി ഡിയിലെ ആസ്ട്രാ ഹാളിലും ക്വാഡിലുമായാണ് ഹോളി ആഘോഷങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.ഇന്ന് വൈകിട്ട് 3 മുതല്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെയാണ് ആഘോഷം.

നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ത്യന്‍ സമൂഹം ഹോളിയോട് അനുബന്ധിച്ചുള്ള ആഘോഷങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. 

ഹിന്ദു കള്‍ച്ചറല്‍ സെന്ററിന്റെ ഹോളി ആഘോഷം ഞായറാഴ്ച്ചയാണ്.വാക്കിന്‍സ് ടൌണ്‍ കമ്മ്യൂണിറ്റി സെന്ററിലെ ആഘോഷങ്ങള്‍ ഉച്ചയോടെ ആരംഭിക്കും 

Scroll To Top