Monday December 05, 2016
Latest Updates

ഡബ്ലിളിന്‍ സിറ്റിയില്‍ സ്പീഡ് ലിമിറ്റ് മണിക്കൂറില്‍ 30 കിലോമീറ്റര്‍ : ഇനി യാത്ര പതുക്കെയാവും

ഡബ്ലിളിന്‍ സിറ്റിയില്‍ സ്പീഡ് ലിമിറ്റ് മണിക്കൂറില്‍ 30 കിലോമീറ്റര്‍ : ഇനി യാത്ര പതുക്കെയാവും

ഡബ്ലിന്‍:ഡബ്ലിനിലെ പ്രധാന റോഡുകളില്‍ സ്പീഡ് ലിമിറ്റ് മണിക്കൂറില്‍ 30 കിലോമീറ്റര്‍ ആക്കാനുള്ള തീരുമാനത്തിന് അംഗീകാരം. ഡബ്ലിന് സിറ്റി കൗണ്‍സിലാണ് ഇത്തരമൊരു നടപടി സ്വീകരിച്ചിരിക്കുന്നത്. ക്രംലിന്‍ , റാത്തമൈന്‍സ് തുടങ്ങിയ സ്ഥലങ്ങളും സ്പീഡ് ലിമിറ്റ് ബാധകമാകുന്ന ഏരിയകളില്‍പ്പെടും. പ്രധാന ഷോപ്പിങ്ങ് ബിസിനസ്സ് കേന്ദ്രങ്ങള്‍ വരുന്നതിനാലാണ് ഇവിടങ്ങളില്‍ സ്പീഡ് ലിമിറ്റ് വരുന്നത്. അതോടൊപ്പം രാജ്യത്താകമാനമായി സ്പീഡ് ലിമിറ്റ് ഡിറ്റക്ഷന്‍ സോണുകള്‍ വര്‍ദ്ധിപ്പിക്കാനും ഗാര്‍ഡ നാഷ്ണല്‍ ട്രാഫിക് ബ്യൂറോ പദ്ധതിയിടുന്നുണ്ട്. നിലവില്‍ രാജ്യത്തൊട്ടാകെ 355 സ്പീഡ് ഡിറ്റക്ഷന്‍ സോണുകളാണുള്ളത് ഇത് 1031 ആയി വര്‍ദ്ധിപ്പിക്കാനാണ് നീക്കം. 355 സ്പീഡ് ഡിറ്റക്ഷന്‍ സോണുകളും ഗാര്‍ഡയും ഗോസെയ്ഫ് ഫാനുകളും നിരീക്ഷണത്തിലാണ്.
റോഡ് സേഫ്റ്റി അതോറിറ്റി ഓഫ് അയര്‍ലണ്ടും സ്പീഡ് ലിമിറ്റ് മണിക്കൂറില്‍ 30 കിലോമീറ്റര്‍ ആക്കുന്ന നടപടിയെ ശരി വെക്കുന്നു.
ഡ്രൈവര്‍മാരെ നിരീക്ഷിക്കാനും അപകടങ്ങള്‍ കുറക്കുന്നതിനുമായി റോഡുകളില്‍ പുതിയതായി കൂടുതല്‍ ക്യാമറകള്‍ സ്ഥാപിക്കുമെന്നും ഗാര്‍ഡ അറിയിച്ചിരുന്നു. 2011 ഓടെ ക്യാമറകള്‍ സ്ഥാപിച്ചതോടെ 90 ലധികം ജീവനുകള്‍ രക്ഷപ്പെടുത്താന്‍ കഴിഞ്ഞെന്നും അപകടനിരക്ക് കുറക്കാന്‍ കഴിഞ്ഞെന്നുമാണ ഗാര്‍ഡ റോഡ് സേഫ്റ്റിയുടെ അവകാശവാദം.

 

Scroll To Top