Saturday December 10, 2016
Latest Updates

വാഹന ക്ലാംപിങ്ങിലൂടെ ഡബ്ലിന്‍ സിറ്റി കൌണ്‍സില്‍ നേടിയത് മില്യനുകള്‍

വാഹന ക്ലാംപിങ്ങിലൂടെ ഡബ്ലിന്‍ സിറ്റി കൌണ്‍സില്‍ നേടിയത് മില്യനുകള്‍

ഡബ്ലിന്‍: വാഹന ക്ലാംപിങ്ങിലൂടെ ഡബ്ലിന്‍ സിറ്റി കൌണ്‍സില്‍ നേടിയത് മില്യനുകള്‍.ഡബ്ലിനിലെ മെറിയോണ്‍ സ്‌ക്വയറില്‍ നിന്നാണ് കൌണ്‍സില്‍ ഏറ്റവുമധികം പണം നേടിയത്. കഴിഞ്ഞ വര്‍ഷം ക്ലാംപിങ്ങിലൂടെ കൌണ്‍സില്‍ 4.2 മില്യന്‍ യൂറോ നേടി.കഴിഞ്ഞ വര്‍ഷം മെറിയോണ്‍ സ്‌ക്വയറില്‍ മാത്രം 735 കാറുകള്‍ ക്ലാംപ് ചെയ്യപ്പെട്ടു. 2013 നെ അപേക്ഷിച്ച് മെറിയോണ്‍ സ്‌ക്വയറില്‍ ക്ലാംപ് ചെയ്യപ്പെട്ട കാറുകളുടെ എണ്ണത്തില്‍ 38 കാറുകളുടെ വര്‍ധന ഉണ്ടായി. മെറിയോണ്‍ സ്‌ക്വയറിന്റെ തെക്ക് ഭാഗവും ഏറ്റവുമധികം വാഹനങ്ങള്‍ ക്ലാംപ് ചെയ്യപ്പെട്ട സ്ഥലങ്ങളുടെ പട്ടികയില്‍ ആദ്യ ഇരുപത് സ്ഥാനങ്ങളിലുണ്ട്.

ജോര്‍ജിയന്‍ സ്‌ക്വയറിന്റെ നാല് വശങ്ങളിലും കൂടി 1,769 വാഹനങ്ങള്‍ ക്ലാംപ് ചെയ്യപ്പെട്ടു. മെറിയോണ്‍ സ്‌ക്വയര്‍ കഴിഞ്ഞാല്‍ ഗ്രാന്‍ഡ് കനാല്‍ റോഡിന് സമീപത്തെ മെസ്പില്‍ റോഡാണ് ഏറ്റവുമധികം വാഹന്നഗല്‍ ക്ലാംപ് ചെയ്യപ്പെട്ട രണ്ടാമത്തെ ഇടം. അപ്പര്‍ ഓര്‍മോണ്ട് ക്വെ, പിയേഴ്‌സ് സ്ട്രീറ്റ്, വാട്ടര്‍ ലൂ റോഡ് എന്നീ സ്ഥലങ്ങളും തൊട്ടു പിന്നിലുണ്ട്. ഡബ്ലിന്‍ സിറ്റി കൌണ്‍സില്‍ പുറത്തുവിട്ട കണക്ക് പ്രകാരം കഴിഞ്ഞ വര്‍ഷം തലസ്ഥാന നഗരിയില്‍ മാത്രം ആകെ 56,601 വാഹനങ്ങളാണ് ക്ലാംപ് ചെയ്യപ്പെട്ടത്. തൊട്ട് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 0.5 ശതമാനത്തിന്റെ വര്‍ധനവാണ് ഇത്.

ക്ലാംപ് ചെയ്യപ്പെട്ട വാഹനങ്ങളുടെ എണ്ണത്തില്‍ വര്‍ധന രേഖപ്പെടുത്തിയെങ്കിലുംക്ലാംപിങ്ങില്‍ നിന്നുള്ള വരുമാനത്തില്‍ 1.9 കുറവ് രേഖപ്പെടുത്തിയാതായും ഡബ്ലിന്‍ സിറ്റി കൌണ്‍സില്‍ വ്യക്തമാക്കി. ക്ലാംപ് ചെയ്യപ്പെട്ട വാഹനത്തിന്റെ ഉടമകള്‍ പിഴ തുക അടച്ച് തിരികെ വാഹനം കൈപ്പറ്റുന്നതിന്റെ കാലതാമസത്തിന് അനുസരിച്ച് പിഴ തുകയില്‍ വ്യത്യാസം വരും. ഇതാണ് ഇത്തവണ വരുമാനത്തില്‍ നേരിയ കുറവ് സംഭവിക്കാന്‍ കാരണമെന്നും ഡബ്ലിന്‍ സിറ്റി കൌണ്‍സില്‍ വ്യക്തമാക്കി. ക്ലാംപ് ചെയ്യപ്പെട്ട വാഹനം തിരികെ എടുക്കുന്നതിന്റെ അടിസ്ഥാന നിരക്ക് 80 യൂറോയാണ്. എന്നാല്‍ കാലതാമസത്തിന്റെ അടിസ്ഥാനത്തില്‍ ഇത് 160 യൂറോ വരെയാകാം. അതേസമയം പാര്‍ക്കിംഗ് ടിക്കറ്റിലൂടെ വരുമാനം 4.1 ശതമാനം വര്‍ധിച്ച് 24.1 മില്യനായി.


Scroll To Top