Sunday December 04, 2016
Latest Updates

ഡബ്ലിന്‍ സിറ്റി കൌണ്‍സിലിന്റെ ‘ആര്‍ട്ട്‌സ് പ്ലാന്‍ ഉദ്ഘാടന ചടങ്ങില്‍ ഡബ്ല്യു.എം.സി ടീമിന്റെ നൃത്തവും

ഡബ്ലിന്‍ സിറ്റി കൌണ്‍സിലിന്റെ ‘ആര്‍ട്ട്‌സ് പ്ലാന്‍ ഉദ്ഘാടന ചടങ്ങില്‍ ഡബ്ല്യു.എം.സി ടീമിന്റെ നൃത്തവും

ഡബ്ലിന്‍: സിറ്റി കൌണ്‍സിലിന്റെ ‘ആര്‍ട്ട്‌സ് പ്ലാന്‍ 2014 2018’ ഉത്ഘാടന ചടങ്ങില്‍ വേള്‍ഡ് മലയാളീ കൌണ്‍സില്‍ അയര്‍ലണ്ട് പ്രോവിന്‌സ് ടീമിന്റെ നൃത്തവും അരങ്ങേറി.നഗരത്തിന്റെ സാംസ്‌കാരിക വൈവിധ്യത്തെ പ്രകാശപ്പിച്ച ചടങ്ങില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ മലയാളി കലാ പ്രതിഭകള്‍ക്ക് അവസരം ലഭിച്ചത് ശ്രദ്ധേയമായി.

ഡബ്ലിനിലെ ആബെ തീയേറ്ററില്‍ നടന്ന ചടങ്ങില്‍ ഡബ്ലിന്‍ മേയര്‍ ക്രിസ്റ്റി ബുര്‍ക്ക് സിറ്റി ആര്‍ട്‌സ് ഓഫീസര്‍ റേയ് ഈറ്റ്‌സ് തുടങ്ങിയവര്‍ക്കൊപ്പം അയര്‍ലണ്ടിലെ കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പരിപാടികളില്‍ സന്നിഹിതരായിരുന്നു. 

ഐറിഷ് കലാകാരനായ റോബര്‍ട്ട് ബാല രൂപകല്‍പ്പന ചെയ്ത പദ്ധതിയുടെ രൂപരേഖ സമൂഹത്തിന്റെ പുരോഗതിക്ക് കലകള്‍ വഹിക്കുന്ന പങ്കിനെ വരച്ചു കാട്ടുന്നതായി.വ്യത്യസ്തമായ സംഗീത പ്രകടനങ്ങള്‍, തെരുവില്‍ അവതരിപ്പിക്കാനായി ‘മ്യൂസിക് ടൌണ്‍’ ഉള്‍പ്പെടെ എല്ലാത്തരം കലകളും പ്രോത്സാഹിപ്പിക്കുന്ന പദ്ധതികള്‍ ‘ആര്‍ട്ട്‌സ് പ്ലാനി’ ന്റെ ഭാഗമായി ഉണ്ടാവുമെന്ന് ആര്‍ട്‌സ് ഓഫീസര്‍ അറിയിച്ചു.

2020 ലെ ‘യൂറോപ്പിന്റെ സാംസ്‌കാരിക തലസ്ഥാന’ ത്തിന് വേദിയാവാനുള്ള സിറ്റി കൌണ്‌സിലിന്റെ ശ്രമത്തിന് ഔദ്യോഗികമായി തുടക്കം കുറിച്ചതായും മേയര്‍ വേദിയില്‍ പ്രഖ്യാപിച്ചു.oodmc

Scroll To Top