Tuesday December 06, 2016
Latest Updates

ഡബ്ലിനിലെ തെരുവുകളില്‍ മയക്കുമരുന്ന് അടിമകളുടെ ശല്യം രൂക്ഷമാകുന്നു

ഡബ്ലിനിലെ തെരുവുകളില്‍ മയക്കുമരുന്ന് അടിമകളുടെ ശല്യം രൂക്ഷമാകുന്നു

ഡബ്ലിന്‍: ഡബ്ലിനിലെ തെരുവുകളില്‍ മയക്കുമരുന്ന് അടിമകളുടെ ശല്യം രൂക്ഷമാകുന്നു. പരസ്യമായ മയക്കുമരുന്ന് ഉപയോഗം വ്യാപകമായതോടെയാണ് തെരുവില്‍ ശല്യം വര്‍ദ്ധിച്ചത്.

മയക്കുമരുന്ന് വില്‍പ്പനയ്ക്ക് പുറമേ തെരുവുകളില്‍ സംഘം ചേര്‍ന്ന് ഇവ ഉപയോഗിക്കുകയും ചെയ്യുന്നവരുടെ എണ്ണം അടുത്തിടെ വര്‍ദ്ധിച്ചിരിക്കുകയാണ്. മയക്ക് മരുന്ന് ഉപയോഗിച്ച ശേഷം ഇവര്‍ പരസ്പരം ശണ്‍ഠ കൂടുകയും ,യാതൊരു പ്രകോപനവും ഇല്ലാതെ നിരപരാധികളെ ആക്രമിക്കുകയും ചെയ്യുന്നത് പതിവാണ്

മയക്കുമരുന്ന് അടിമകളുടെ ശല്യം വ്യാപാരികള്‍ക്കും യാത്രക്കാര്‍ക്കും അസഹനീയമായിരിക്കുകയാണ്. വ്യാപാരം സുഗമമായി നടക്കാന്‍ തെരുവില്‍ മയക്കുമരുന്ന് ഉപയോഗിച്ച അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നു വ്യാപാരികള്‍ ആവശ്യപ്പെട്ടു. രണ്ടു ഡസനിലധികം കച്ചവടക്കാര്‍ മയക്കുമരുന്ന് അടിമകള്‍ക്കെതിരെ പരാതിയുമായി രംഗത്ത് വന്നിട്ടുണ്ട്.

Scroll To Top