Sunday December 04, 2016
Latest Updates

ഡബ്ലിന്‍ സിറ്റിയിലെ ഉയരം കൂടിയ കെട്ടിടങ്ങള്‍ക്കെതിരെ കൗണ്‍സിലര്‍മാര്‍ രംഗത്ത്

ഡബ്ലിന്‍ സിറ്റിയിലെ ഉയരം കൂടിയ കെട്ടിടങ്ങള്‍ക്കെതിരെ കൗണ്‍സിലര്‍മാര്‍ രംഗത്ത്

ഡബ്ലിന്‍: സിറ്റിയിലെ റെസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് ഓഫീസ് കെട്ടിടങ്ങളുടെയത്ര ഉയരം മാത്രം അനുവദിക്കാമെന്ന സിറ്റി കൗണ്‍സില്‍ ചീഫ് എക്‌സിക്യൂട്ടീവ് ഔവ്വന്‍ കീകന്റെ നിലപാടുകള്‍ക്കെതിരെ ഡബ്ലിനിലെ ജനപ്രതിനിധികള്‍.

നിലവില്‍ അപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് 6 നിലകള്‍ എന്നത് ഓഫീസ് കെട്ടിടങ്ങള്‍ക്കെന്നതു പോലെ 7 നിലകളാക്കി മാറ്റണമെന്നാണ് സിറ്റി ചീഫിന്റെ ആവശ്യം.

ഭരണകക്ഷിയായ ഷിന്‍ ഫെയിന്‍ ഒഴികെയുളള എല്ലാ പാര്‍ട്ടിയിലെയും കൗണ്‍സിലര്‍മാരും സ്വതന്ത്രരും ഈ നടപടിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.സിറ്റി കൗണ്‍സില്‍ ചീഫ് ഔവ്വന്‍ കീകനാവട്ടെ നടപടിയെ ഏതിര്‍ക്കരുതെന്ന് കൌണ്‍സിലര്‍മാരോട് ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നുണ്ട്.

കെട്ടിടങ്ങളുടെ ഉയരത്തില്‍ നേരത്തെയുള്ള അളവുകള്‍ മാറ്റുന്നതില്‍ തെറ്റില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം. നഗരത്തിലെ താമസസൗകര്യ പ്രതിസന്ധികള്‍ കൂടുതല്‍ സങ്കീര്‍ണമാകാന്‍ ഇത് കാരണമാകും

Scroll To Top