Saturday December 10, 2016
Latest Updates

ഡബ്ലിന്‍ സിറ്റി1897 (വീഡിയോ )

ഡബ്ലിന്‍ സിറ്റി1897 (വീഡിയോ )

ഡബ്ലിന്‍: ഡബ്ലിന്‍ നഗരത്തിന്റെ ഏറ്റവും പഴക്കമേറിയ ഫിലിം ഫുട്ടേജ് പുറത്തുവന്നു. 1897 ല്‍ ചിത്രീകരിച്ചതെന്ന് കരുതപ്പെടുന്ന ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള വീഡിയോ ആണ് പുറത്തുവന്നത്. 1897 ലെ ഡബ്ലിനിലെ ഒ ‘കൊണോല്‍ സ്ട്രീറ്റ് ആണ് ഈ വീഡിയോയില്‍ ചിത്രീകരിച്ചിരിക്കുന്നത്. സംവിധായകന്‍ ജെറാര്‍ഡ് മക്കാര്‍ത്തി സംവിധാനം ചെയ്ത അയര്‍ലണ്ട്: ബര്‍ത്ത് ഓഫ് എ നേഷന്‍ എന്ന ഹ്രസ്വ ചിത്രത്തിലാണ് ഈ പഴയ ദൃശ്യം ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഒരു നൂറ്റാണ്ട് മുന്‍പ് ഡബ്ലിന്‍ നിവാസികള്‍ കുതിരവണ്ടിയിലും സൈക്കിളിലും കാല്‍നടയായും യാത്ര ചെയ്യുന്നത് ഈ വീഡിയോയില്‍ വ്യക്തമാണ്. അയര്‍ലണ്ടിലെയുംഡബ്ലിന്‍ നഗരത്തിലെയും നിരവധി ചരിത്ര സംഭവങ്ങള്‍ ഈ ഹ്രസ്വ ചിത്രത്തില്‍ വിവരിക്കുന്നുണ്ട്. 1916 ലെ റൈസിംഗ്, സ്വാതന്ത്ര്യ സമര പോരാട്ടം തുടങ്ങിയ ചരിത്ര സംഭവങ്ങളും. മൈക്കല്‍ കോളിന്‍സ് മരിക്കുന്നതിന് ഒരാഴ്ച മുന്‍പുള്ളദൃശ്യങ്ങളും ഈ ഹ്രസ്വ ചിത്രത്തിലുണ്ട്. കില്‍ഡെയര്‍ സ്ട്രീറ്റിലെ റോയല്‍ കോളജ് ഓഫ് ഫിസിഷ്യന്‍സില്‍ ദിവസേന ഈ ഹ്രസ്വ ചിത്രം പ്രദര്‍ശിപ്പിക്കുന്നുണ്ട്.

Scroll To Top