Saturday December 10, 2016
Latest Updates

ഡബ്ലിന്‍ യാക്കോബായ പള്ളിയില്‍ ബൈബിള്‍ കണ്‍വെന്‍ഷനും വാര്‍ഷികപ്പെരുന്നാളും 

ഡബ്ലിന്‍ യാക്കോബായ പള്ളിയില്‍ ബൈബിള്‍ കണ്‍വെന്‍ഷനും വാര്‍ഷികപ്പെരുന്നാളും 

ഡബ്ലിന്‍: പരിശുദ്ധനായ പരുമല തിരുമേനിയുടെ നാമത്തില്‍ സ്ഥാപിതമായിരിക്കുന്ന ഡബ്ലിന്‍ സെന്റ് ഗ്രീഗോറിയോസ് പള്ളിയില്‍ അഭി. ഡോ. കുരിയാക്കോസ് മോര്‍ തെയോഫിലോസ് മെത്രാപ്പോലീത്തായുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ഡബ്ലിന്‍ കണ്‍വന്‍ഷനും (ഒക്ടോബര്‍ 28, 29, 30 തിയതികളില്‍) ഇടവകയുടെ പത്താമത് വാര്‍ഷിക പെരുന്നാളും(നവംബര്‍ 1) കൊണ്ടാടുന്നു.

ഒക്ടോബര്‍ 28 ബുധനാഴ്ച്ച വൈകുന്നേരം 6 മണി മുതല്‍ 9 മണി വരേയും, വ്യാഴം വെള്ളി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ 3 മണി വരേയുമാണ് കണ്‍ വെന്‍ഷന്‍ നടത്തപ്പെടുക. കണ്‍വെന്‍ഷന് അഭി.കുരിയാക്കോസ് മോര്‍ തെയോഫിലോസ് തിരുമേനി നേതൃത്വം നല്കും.

നവംബര്‍ ഒന്നാം തീയതി രാവിലെ 9.30 ന് പെരുന്നാള്‍ ശുശ്രൂഷകളുടെ ഭാഗമായി കൊടിയേറ്റ് നടത്തപ്പെടും. തുടര്‍ന്ന് പ്രഭാത പ്രാര്‍ത്ഥന, വി. കുര്‍ബ്ബാന, ഭക്തിനിര്‍ഭരമായ പ്രദക്ഷിണം എന്നിവ നടത്തപ്പെടും.

ഡബ്ലിന്‍ സ്മിത്ഫീല്‍ഡിലുള്ള സെന്റ് ഗ്രീഗോറിയോസ് പള്ളിയില്‍ വച്ചാണ് പെരുന്നാള്‍ ശുശ്രൂഷകള്‍ നടത്തപ്പെടുക.പെരുന്നാള്‍ ശുശ്രൂഷകളിലും, ഡബ്ലിന്‍ കണ്‍ വെന്‍ഷനിലും പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുവാന്‍ എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി ഇടവക ഭാരവാഹികള്‍ അറിയിച്ചു
വാര്‍ത്ത:സെക്രട്ടറി,സെന്റ് ഗ്രീഗോറിയോസ് ചര്‍ച്ച് ഡബ്ലിന്‍ 

Scroll To Top