Sunday December 04, 2016
Latest Updates

ഡബ്ലിന്‍ പള്ളിയില്‍ എട്ടു നോമ്പ് പെരുന്നാള്‍ ആഘോഷിച്ചു

ഡബ്ലിന്‍ പള്ളിയില്‍ എട്ടു നോമ്പ് പെരുന്നാള്‍ ആഘോഷിച്ചു

ഡബ്ലിന്‍: അയര്‍ലണ്ടിലെ ഡബ്ലിന്‍ സെന്റ്. തോമസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ പരിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാള്‍ ഭക്തിപൂര്‍വ്വം ആഘോഷിച്ചു. സെപ്റ്റംബര്‍ 1-ന് ആരംഭിച്ച നോമ്പാചരണം 7-ന് വൈകിട്ട് വിശുദ്ധ കുര്‍ബാനയോടെ സമാപിച്ചു. സെപ്റ്റംബര്‍ 3 വെള്ളിയാഴ്ച ധ്യാനം നടത്തപ്പെട്ടു.
പരിശുദ്ധ മാതാവിനോടുള്ള പ്രത്യേക മധ്യസ്ഥ പ്രാര്‍ത്ഥനയും നടത്തപ്പെട്ടു. ഭവനങ്ങളില്‍ നിന്നും നേര്‍ച്ച ആയി പാച്ചോര്‍ കൊണ്ടു വരികയും എല്ലാവരും ഭക്ഷിക്കുകയും ചെയ്തു. വിശുദ്ധ കുര്‍ബാനക്കും ധ്യാനത്തിനും യു.കെ.യൂറോപ്പ് -ആഫ്രിക്ക ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. മാത്യൂസ് മാര്‍ തീമോത്തിയോസ് മെത്രാപ്പോലീത്ത മുഖ്യ കാര്‍മികത്വം വഹിച്ചു.

Scroll To Top