Wednesday December 07, 2016
Latest Updates

സാന്റയെത്തി ,ഡബ്ലിന്‍ ക്രിസ്തുമസ് ലഹരിയില്‍ 

സാന്റയെത്തി ,ഡബ്ലിന്‍ ക്രിസ്തുമസ് ലഹരിയില്‍ 

ഡബ്ലിന്‍:ഡബ്ലിന്‍ നഗരം ക്രിസ്തുമസ് ലഹരിയില്‍.ഒന്നര മാസം കൂടി ബാക്കിയുണ്ടെങ്കിലും നഗരത്തിന്റെ മുക്കും മൂലയും ക്രിസ്തുമസിനെ വരവേല്ക്കാന്‍ ഒരുങ്ങികഴിഞ്ഞു,എങ്ങും ആഹ്ലാദത്തിന്റെ നിറച്ചാര്‍ത്തുകള്‍.

ഉത്സവ അറിയിപ്പുമായി സാന്റാ നഗരത്തിലെങ്ങും ചുറ്റികറങ്ങാന്‍ തുടങ്ങി കഴിഞ്ഞു.
കഴിഞ്ഞ വര്‍ഷത്തെ ക്രിസ്തുമസ് ആഘോഷങ്ങളുടെ പ്രധാന വേദിയായിരുന്ന സെന്റ് സ്റ്റീഫന്‍സ് ഗ്രീനില്‍ പക്ഷേ ഇത്തവണ ക്രിസ്തുമസ് സന്തോഷം കുറയും.ഇന്ന് സാന്റാ എത്തുമെങ്കിലും ലുവാസിന്റെ പണി നടക്കുന്നതിനാല്‍ ക്രിസ്തുമസ് മാര്‍ക്കറ്റ് അടക്കമുള്ള എല്ലാ വേദികളും ലിഫിനദിക്ക് അപ്പുറം ഓ കോണല്‍ സ്റ്റ്രീട്ടിനു സമീപം ആയിരിക്കും ഇത്തവണ ഉണ്ടാകുക.സ്‌പെയറിന് സമീപമുള്ള നോര്‍ത്ത് ഏള്‍ സ്ട്രീറ്റില്‍ ആയിരിക്കും ഡബ്ലിനിലെ പ്രധാന ക്രിസ്തുമസ് മാര്‍ക്കറ്റ് 

പരമ്പരാഗതമായ രീതിയില്‍ തടി പലക കൊണ്ട് കെട്ടിയുണ്ടാക്കിയ കൊച്ചു കൊച്ചു കടകള്‍ ഇവിടെ പ്രവര്‍ത്തിക്കും.അറുപതില്‍ അധികം കടകളില്‍ നിന്നായി ക്രിസ്തുമസിനു ആവശ്യമായ വസ്തുക്കളുടെയും,സമ്മാനങ്ങളുടെയും ഒരു വന്‍ ശേഖരം തന്നെയുണ്ടാവും ഇവിടെ 

ഡബ്ലിന്‍ സിറ്റി സെന്ററിലെ ക്രിസ്തുമസ് വിപണിയും സജീവമായിട്ടുണ്ട്,ഗ്രാഫ്ട്ടന്‍ സ്ട്രീറ്റും ഹെന്റ്രി സ്ട്രീറ്റും ദീപാലങ്കാരത്താല്‍ തിളങ്ങിയാണ് നില്‍ക്കുന്നത്.ഓ കോണല്‍ സ്ട്രീറ്റിലെ ക്രിസ്തുമസ് ദീപം തെളിയുന്നത് നവംബര്‍ 29 നാണ്. പ്രധാന ഷോപ്പിംഗ് മാളുകളായ ആര്‍നൊര്‍ട്ട്‌സും,ജെര്‍വീസും ആഘോഷത്തിന്റെ അരങ്ങൊരുക്കി കഴിഞ്ഞു.ഈ വര്‍ഷം 20 മില്യന്‍ യൂറോയുടെ കച്ചവടമാണ് ഡബ്ലിന്‍ സിറ്റി സെന്റര്‍ വിപണി പ്രതീക്ഷിക്കുന്നത്. 

മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം 600,000 പേരെ കൂടുതലായി പ്രതീക്ഷിക്കുന്നതായും ഡബ്ലിന്‍ സിറ്റി സെന്ററിലെ സ്ഥാപനങ്ങള്‍ വെളിപ്പെടുത്തി. ക്രിസ്തുമസ് വ്യാപാരവുമായി ബന്ധപ്പെട്ട് 150 ഓളം അധിക തൊഴില്‍ അവസരങ്ങളും സൃഷ്ടിക്കപ്പെടും. ഡബ്ലിനിലെ 2500 ഓളം ബിസിനസ് സ്ഥാപനങ്ങളുടെ കൂട്ടായ്മയായ ഡബ്ലിന്‍ സിറ്റി ബിസിനസ് ഇംപ്രൂവ്‌മെന്റ് ഡിസ്ട്രിക്റ്റ് (ബിഡ്) ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
അയര്‍ലണ്ട് ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ ഏറ്റവുമധികം വ്യാപാരം നടക്കുന്നത് ക്രിസ്തുമസ് സീസണിലാണ്. അതുകൊണ്ട് തന്നെ ക്രിസ്തുമസ് സീസണിലെ വ്യാപാര സാധ്യത പരമാവധി പ്രയോജനപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് വ്യാപാരികള്‍ മുന്നോട്ട് നീങ്ങുന്നത്. ഓസ്ട്രിയ, ജര്‍മനി, നോര്‍ത്തേന്‍ ഇറ്റലി, ഫ്രാന്‍സ് എന്നിവടങ്ങളിലെല്ലാം ക്രിസ്തുമസ് വിപണി സജീവമായിക്കഴിഞ്ഞു.

ഷോപ്പിങ്ങിന് എത്തുന്നവരെ രസിപ്പിക്കുന്നതിന് ഷോപ്പിംഗ് സെന്ററുകളില്‍ ക്വയര്‍ സംഘങ്ങളും കരോള്‍ സംഘങ്ങളും സജീവമായി.ഓണ്‍ലൈന്‍ ഷോപ്പിങ്ങിനെ ആശ്രയിക്കാതെ കൂടുതല്‍ ഉപഭോക്താക്കള്‍ സിറ്റി സെന്ററില്‍ നേരിട്ടെത്തി ഷോപ്പിംഗ് നടത്തുമെന്നാണ് ബിഡ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. santa-claus-in-chicagohen 2 hen 3

Scroll To Top