Friday June 23, 2017
Latest Updates

ഡബ്ലിന്‍ ഗ്രാഫ്റ്റണ്‍ സ്ട്രീറ്റിലെ ക്രിസ്മസ് ലൈറ്റിങ് സെറിമണി അലങ്കോലമായി

ഡബ്ലിന്‍ ഗ്രാഫ്റ്റണ്‍ സ്ട്രീറ്റിലെ ക്രിസ്മസ് ലൈറ്റിങ് സെറിമണി അലങ്കോലമായി

ഡബ്ലിന്‍:ഗ്രാഫ്റ്റണ്‍ സ്ട്രീറ്റില്‍ നടത്താനിരുന്ന ക്രിസ്മസ് ലൈറ്റിങ് സെറിമണിയില്‍ ഹെര്‍മിറ്റാഷ് ഗ്രീന്‍ ബാന്‍ഡിന്റെ സംഗീത പരിപാടി റദ്ദാക്കി. 15,000ഓളം പേര്‍ പങ്കെടുത്ത പരിപാടി സുരക്ഷാ കാരണങ്ങളാലാണ് വേണ്ടെന്നു വച്ചത്. തീരുമാനിച്ചതിലും നേരത്തെ പരിപാടി അവസാനിപ്പിക്കുകയും ചെയ്തു. ഗ്ലെന്‍ ആന്‍ഡ് റോണന്‍, ഗേറ്റ്ി പാന്റോ എന്നിവരുടെ പരിപാടികളും ഉപേക്ഷിച്ചു.

തങ്ങളെ പരിപാടി നടത്താന്‍ ക്ഷണിച്ചത് വലിയ കാര്യമായി കാണുന്നു എന്നു പറഞ്ഞ ഹെര്‍മിറ്റാഷ് ഗ്രീന്‍ അംഗം ബാരി മുര്‍ഫി, പരിപാടി അവതരിപ്പിക്കാന്‍ കഴിയാത്തത്തില്‍ നിരാശ പ്രകടിപ്പിച്ചു. എങ്കിലും അവിടുത്തെ സാഹചര്യം മനസ്സിലാക്കുന്നതായി അദ്ദേഹം പറഞ്ഞു.

ഇത്രയും ജനങ്ങള്‍ തടിച്ചുകൂടുമെന്ന് കരുതുയരുന്നില്ലെന്നും, അതിനാലാണ് പരിപാടികള്‍ നേരത്തെ അവസാനിപ്പിക്കേണ്ടി വന്നതെന്നും ഡബ്ലിന്‍ ടൗണ്‍ അധികൃതര്‍ വ്യക്തമാക്കി. പരിപാടി നടത്തിയാലും പുറകില്‍ നില്‍ക്കുന്നവര്‍ക്ക് അത് കാണാനോ ആസ്വദിക്കാനോ കഴിയുമായിരുന്നില്ലെന്നും അധികൃതര്‍ പറഞ്ഞു.

Scroll To Top