Wednesday August 16, 2017
Latest Updates

ഡബ്ലിന്‍ ഉറങ്ങാത്ത രാത്രി! റഫറണ്ട വിജയത്തില്‍  സ്വാതന്ത്ര്യനൃത്തമാടി സ്വവര്‍ഗാനുരാഗികളും നഗരവാസികളും! 

ഡബ്ലിന്‍ ഉറങ്ങാത്ത രാത്രി! റഫറണ്ട വിജയത്തില്‍  സ്വാതന്ത്ര്യനൃത്തമാടി സ്വവര്‍ഗാനുരാഗികളും നഗരവാസികളും! 

ഡബ്ലിന്‍ :അയര്‍ലണ്ടിന് ഇന്നലെ അക്ഷരാര്‍ത്ഥത്തില്‍ ആഘോഷരാവായിരുന്നു. ഹിതപരിശോധനയില്‍ യെസ് പക്ഷം നേടിയ ചരിത്രപരമായ വിജയം ആഘോഷിക്കുന്നതിനായി പതിനായിരങ്ങള്‍ ഡബ്ലിന്‍ തെരുവിലിറങ്ങി.  

യെസ് പക്ഷത്തിന്റെ വിജയം പ്രവചിച്ചുകൊണ്ട് വോട്ടെണ്ണല്‍ സൂചനകള്‍ പുറത്തുവന്നതോടെതന്നെ ആഘോഷങ്ങള്‍ക്കു തുടക്കമായിരുന്നു.സ്വവര്‍ഗ്ഗവിവാഹം നിയമ വിധേയമാക്കുന്നതിനായി ഹിതപരിശോധനയില്‍ തീരുമാനമായതായി ഔദ്യോഗിക അറിയിപ്പുകള്‍ പുറത്തുവന്നതോടെ ഡബ്‌ളിന്‍ കാസിലില്‍ ഒത്തുകൂടിയ ആയിരക്കണക്കിനാളുകള്‍ ആനന്ദ ലഹരിയിലായി.

ഡബ്‌ളിനില്‍ സ്വവര്‍ഗ്ഗരതിക്കാരുടെ മക്ക എന്നറിയപ്പെടുന്ന പാന്റി ബാറിലും ജോര്‍ജസിലും രാത്രി തടിച്ചു കൂടിയത് ആയിരങ്ങളായിരുന്നു. വോട്ടെണ്ണല്‍ പുരോഗമിക്കുന്നത് ആകാംക്ഷയോടെയാണ് ഇവിടെയുള്ളവര്‍ വീക്ഷിച്ചത്.

വിഷയത്തില്‍ ജനങ്ങള്‍ നല്‍കിയ പിന്തുണയില്‍ നന്ദി രേഖപ്പെടുത്തുന്നതായി വലിയ കരഘോഷങ്ങള്‍ക്കിടെ ഡബ്‌ളിന്‍ കാസിലില്‍ എത്തിയ അയര്‍ലണ്ട് രാജ്ഞി മിസ് പാന്റി ബ്ലിസ്സ് പറഞ്ഞു.അയര്‍ലണ്ടിലെ സ്വവര്‍ഗാനുരാഗികളുടെ രാജ്ഞിയായാണ് ബ്ലിസ് അറിയപ്പെടുന്നത്.കൌണ്ടി മെയോയിലെ ബല്ലിന്‍ റോബിലെ പള്ളിയില്‍ ഒരു മാലാഖയെ പോലെ അള്‍ത്താര ശുശ്രൂഷ ചെയ്ത കൊച്ചു ബാലന്‍ രൂപാന്തരപ്പെട്ട് ഗേ രാജ്ഞിയായ കഥ കേട്ടാല്‍ മതി അയര്‍ലണ്ടിലെ നവ പരിവര്‍ത്തനത്തിന്റെ ചരിത്രമറിയാന്‍! ഇന്നലെ ഡബ്ലിന്‍ കാസിലിനു മുമ്പില്‍ തടിച്ചു കൂടിയ പതിനായിരങ്ങളോട് അവര്‍ മറ്റൊരു സന്ദേശം കൂടി പറഞ്ഞു.ഇനി കത്തോലിക്കാ സഭയ്ക്ക് അയര്‍ലണ്ടിന്റെ മേല്‍ അധികാരമില്ല !’gaynew-579493

അയര്‍ലണ്ടിനിത് ചരിത്രമുഹൂര്‍ത്തമാണെന്നും സ്വവര്‍ഗ്ഗരതിക്കാര്‍ക്ക് ഇനിമുതല്‍ അയര്‍ലണ്ടില്‍ മറ്റാളുകളെ പോലെ തന്നെ തലയുയര്‍ത്തിപ്പിടിച്ച് നടക്കാമെന്നും മറ്റനേകരും പ്രതികരിച്ചു .ഈ വര്‍ഷം ആദ്യം താനൊരു ഗേ ആണെന്ന് സ്വയം പ്രഖ്യാപിച്ചു രംഗത്തെത്തിയ ഇന്ത്യന്‍ വംശജനായ അയര്‍ലണ്ടിലെ ഏക മന്ത്രി ലിയോ വരേദ്കരോടൊപ്പം പ്രധാനമന്ത്രി എന്ട കെന്നിയും,ഉപ പ്രധാനമന്ത്രി ജോണ്‍ ബര്‍ട്ടനും ശരീരഭാഷയില്‍ പോലും ആഹ്ലാദത്തിന്റെയും ആവേശത്തിന്റെയും തിമര്‍പ്പിലായിരുന്നു.

പിന്നീടു നഗരഹൃദയത്തിലെയ്ക്കും ടെമ്പിള്‍ ബാറിലേയും ഒഴുകിഎത്തിയ അവര്‍ ആടിയും പാടിയും ആഘോഷമാരംഭിച്ചു.ഡബ്ലിന്റെ മുഖഭാവം ഇന്നലെ പരസ്പരം കൈകോര്‍ത്തും ചുണ്ടുകള്‍ ഉരുമിയും ഒഴുകുന്ന സ്വവര്‍ഗാനുരാഗികളുടെത്തായിരുന്നു,ചെറുപ്പക്കാരെക്കാള്‍ കൂടുതല്‍ മധ്യവയസ്‌കരായ സ്ത്രീകളെ തെരുവുകളില്‍ നൃത്തമാടുന്നവരായി കണ്ടു.ചിലരെങ്കിലും ആഹ്ലാദത്തില്‍ ആറാടി കൂടെ കൂട്ടിയത് തങ്ങളുടെ ദൈവ വിശ്വാസത്തെയായിരുന്നു.
ഗേകളോടൊപ്പം ആഹ്ലാദിക്കുന്ന ക്രിസ്തുവിന്റെ രൂപം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു.(വീഡിയോ )

രാത്രിയായതോടെ നഗരത്തിലെ പബ്ബുകളിലും ഹോട്ടലുകളിലും നില്‍ക്കാന്‍ പോലും ഇടമില്ലാത്തത്ര തിരക്കായി..ഡബ്ലിനില്‍ ആനന്ദലഹരിയില്‍ ഇന്നലെ നിയമ വാഴ്ച്ച മാറി നിന്നു.ജനത്തെ നിയന്ത്രിക്കാന്‍ പ്രത്യേക ഗാര്‍ഡയെ നിയോഗിച്ചിട്ടില്ലായിരുന്നു.  നൃത്തമാടിയും പാട്ടുകള്‍ പാടിയും നിശയുടെ മറവു വേണ്ടാത്ത അത്യാഹ്ലാദത്തിലേയ്ക്ക് അയര്‍ലണ്ടിലെ ജനത നടന്നടുക്കുന്ന കാഴ്ച്ചയില്‍ സ്വര്‍ഗം പോലും സന്തോഷിച്ചിരിക്കാം എന്നാണ് ഡബ്ലിന്‍ ആര്‍ച്ച് ബിഷപ്പിനെ പോലെയുള്ളവര്‍ ചിന്തിച്ചിരിക്കുക.ഇന്നലെ അയര്‍ലണ്ടിലെ ജനങ്ങള്‍ എടുത്ത തീരുമാനം മഹത്തായ സാമൂഹ്യ വിപ്ലവം എന്നാണ് കത്തോലിക്കാ സഭയ്ക്ക് 10 ലക്ഷത്തോളം അംഗങ്ങള്‍ ഉള്ള ഡബ്ലിന്‍ ആര്‍ച്ച് ബിഷപ്പ് ഡേര്‍മറ്റ് മാര്‍ട്ടീന്‍ പ്രഖ്യാപിച്ചത്.ഈ ‘മഹാനേതാവിന്’ മുമ്പില്‍ ജനം എങ്ങനെ ആഹ്ലാദിക്കാതിരിക്കും!.
റെജി സി ജേക്കബ് Scroll To Top