Thursday July 20, 2017
Latest Updates

ഏഴാം കാര്‍ണിവല്‍ ജൂണ്‍ പതിനേഴിന് ലൂക്കനിലെ യൂത്ത് സെന്ററില്‍

ഏഴാം കാര്‍ണിവല്‍ ജൂണ്‍ പതിനേഴിന് ലൂക്കനിലെ യൂത്ത് സെന്ററില്‍

ഡബ്ലിന്‍:അയര്‍ലണ്ട് മലയാളികളുടെ ഏറ്റവും വലിയ സംഗമമായ ,കേരള ഹൌസ് കാര്‍ണിവല്‍ ഇത്തവണ ജൂണ്‍ പതിനേഴു ശനിയാഴ്ച രാവിലെ 8 മുതല്‍ വൈകിട്ട് 8 വരെ പതിവ് വേദിയായ ലൂക്കനിലെ യൂത്ത് സെന്ററില്‍ നടത്തപ്പെടും.

കഴിഞ്ഞ ആറു വര്‍ഷങ്ങളായി അയര്‍ലണ്ടിലെ മുഴുവന്‍ മലയാളി സമൂഹത്തിന്റെയും പിന്തുണയോടെ ആയിരക്കണക്കിന് മലയാളികളാണ് കാര്‍ണിവല്‍ വേദിയില്‍ എത്തിചേരാറുള്ളത്,വിവിധ തരത്തിലുള്ള കലാ കായിക മത്സരങ്ങള്‍ക്ക് പുറമേ കുടുംബസമേതം ഒരു സമ്മര്‍ ദിനം ആഘോഷിക്കാന്‍ തക്കതായ എല്ലാ സജ്ജീകരണങ്ങളും ഇക്കുറിയും കാര്‍ണിവലിന് കേരളഹൌസ് ഒരുക്കുന്നുണ്ട്.

കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉണ്ടായ നിയന്ത്രണാതീതമായ തിരക്കും ,പൊതുജന അഭിപ്രായവും മാനിച്ച്,ഇത്തവണ ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിന്റെ സെമി ,ഫൈനല്‍ മത്സരങ്ങള്‍ മാത്രമേ കാര്‍ണിവല്‍ ദിനത്തില്‍ നടത്തുകയുള്ളൂ.

ബാക്കി പ്രാഥമിക റൌണ്ട് മത്സരങ്ങള്‍ തലേ ആഴ്ച നടതപ്പെടുന്നതാണ് ഇതുമൂലം രാവിലെ 11 ന് ശേഷം വാഹനങ്ങള്‍ക്കുള്ള പാര്‍ക്കിംഗ് സൌകര്യങ്ങള്‍ക്കും മറ്റു വിനോദങ്ങള്‍ക്കുമായി ഗ്രൌണ്ട് മുഴുവനായും ഉപയോഗ യോഗ്യമായിരിക്കും.

പതിവായി കാര്‍ണിവലിന് നടത്തപ്പെടുന്ന പരിപാടികള്‍ക്ക് പുറമേ ഇക്കുറി കുട്ടികള്‍ക്കായി കേരളാ ഹൗസ് ഒരു ഗെയിം സോണും ,അയര്‍ലണ്ടിലെ മലയാളി കലാകാരന്‍മാര്‍ അണിയിച്ചൊരുക്കുന്ന സമകാലീന സംഭവങ്ങളെ കൂട്ടിയിണക്കുന്ന തെരുവ് നാടകവും അരങ്ങേറുന്നതാണ്.

അതുപോലെ തന്നെ അയര്‍ലണ്ടിലെ ചെറുതും വലുതുമായ സംഘടനകള്‍ക്കോ മറ്റു കൂട്ടായ്മകള്‍ക്കോ,വ്യക്തികള്‍ക്കോ ഏതു വിധത്തിലുള്ള വിനോദ പരിപാടികളും അവതരിപ്പിക്കാനുള്ള അവസരവും കേരളഹൌസ് ഒരുക്കുന്നതാണ്.വലിയ തോതിലുള്ള മലയാളികളുടെ അയര്‍ലണ്ട് കുടിയേറ്റം ഒരു പതിറ്റാണ്ട് പിന്നുടുമ്പോള്‍ ,മലയാളികള്‍ക്ക് മാത്രമായി വര്‍ഷത്തില്‍ ഒരു ദിനം എന്ന കാഴ്ചപ്പാടില്‍ തുടക്കം കുറിച്ച കാര്‍ണിവല്‍ ഇത്തവണയും ഓരോ മലയാളിയും ഏറ്റെടുക്കും എന്ന ശുഭ പ്രതീക്ഷയോടെ കേരളഹൌസ് ഏവരെയും കാര്‍ണിവലിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ROY-0892319427
UDAY-0863527577
VINOD-0871320706
JESTINE-0872671587
BINILA-0877694421

Scroll To Top