Saturday December 03, 2016
Latest Updates

ഡബ്ലിന്‍ ബസ് ജീവനക്കാര്‍ 13 ദിവസം സമരം നടത്തും

ഡബ്ലിന്‍ ബസ് ജീവനക്കാര്‍ 13 ദിവസം സമരം നടത്തും

ഡബ്ലിന്‍ :വേതന തര്‍ക്കത്തെത്തുടര്‍ന്ന് നടന്നുവരുന്ന സമരം ഇനിയും തുടരുമെന്ന് ഡബ്ലിന്‍ ബസ് തൊഴിലാളി യൂണിയനുകള്‍. 13 ദിവസങ്ങള്‍ കൂടി സമരം നടത്താനാണ് യൂണിയനുകള്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. അതേസമയം സമരാഹ്വാനം അനാവശ്യവും, ന്യായീകരിക്കാന്‍ കഴിയാത്തതുമാണെന്ന് ഉടമകളായ ഡബ്ലിന്‍ ബസ് കമ്പനി പ്രതികരിച്ചു.

സെപ്റ്റംബര്‍ 27, 28 തീയതികളിലും ഒക്ടോബറില്‍ 1, 5, 7, 10, 12, 14, 18, 19, 24, 26, 29 എന്നീ തീയതികളിലും സമരം നടത്താനാണ് തീരുമാനം. നേരത്തെ പ്രഖ്യാപിച്ച മൂന്നു ദിവസത്തെ സമരം ഇന്നും തുടരും. ലക്ഷണക്കിന് യാത്രക്കാരെയാണ് സമരം ബാധിച്ചിരിക്കുന്നത്.

സര്‍ക്കാരിനോ നാഷണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറ്റിക്കോ ഇപ്പോള്‍ നടന്നുവരുന്ന തര്‍ക്കത്തിനോ സമരത്തിനോ പരിഹാരം കാണാന്‍ യാതൊരു താല്‍പര്യവുമില്ലെന്ന് തൊഴിലാളി സംഘടനയായ സിപ്റ്റുവിന്റെ നേതാവ് ഓവന്‍ റെയ്ഡി ആരോപിച്ചു.

Scroll To Top