Wednesday December 07, 2016
Latest Updates

ഡബ്ലിന്‍ ബസ് സമരം: താന്‍ ഇടപെടില്ലെന്ന് ഗതാഗത മന്ത്രി,മറ്റു വാഹനങ്ങളും പണിമുടക്കിലേക്ക്

ഡബ്ലിന്‍ ബസ് സമരം: താന്‍ ഇടപെടില്ലെന്ന് ഗതാഗത മന്ത്രി,മറ്റു വാഹനങ്ങളും പണിമുടക്കിലേക്ക്

ഡബ്ലിന്‍:ഡബ്ലിന്‍ ബസ് സമരം അവസാനിപ്പിക്കാന്‍ താന്‍ ഇടപെടില്ലെന്ന് ഗതാഗത മന്ത്രി ഷെയ്ന്‍ റോസ്. തൊഴിലാളികളും കമ്പനിയും തമ്മില്‍ സംസാരിച്ച് ധാരണയിലെത്തുകയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. 13 ദിവസം കൂടി സമരം നടത്തുമെന്ന് ബസ് തൊഴിലാളി യൂണിയന്‍ കഴിഞ്ഞ ആഴ്ച അറിയിച്ചിരുന്നു. അടുത്ത സമരം സെപ്റ്റംബര്‍ 23, 24 തീയതികളിലാണ് നടക്കുക.
സമരം കാരണം ഓരോ ആഴ്ചയും 400,000ഓളം പേര്‍ കഷ്ടപ്പെടുന്നതിനെത്തുടര്‍ന്ന് മന്ത്രി ഇക്കാര്യത്തില്‍ ഇടപെടണമെന്ന് ഷിന്‍ ഫെന്നും ഫിയനാഫാളും ആവശ്യപ്പെട്ടിരുന്നു. 2009ലെ കരാര്‍ പ്രകാരമുള്ള 6% ശമ്പള വര്‍ദ്ധനവും, അടുത്ത 3 വര്‍ഷത്തിനിടെ 15% ശമ്പളവര്‍ദ്ധനവും ആവശ്യപ്പെട്ടാണ് ബസ് ഡ്രൈവര്‍മാര്‍ സമരം നടത്തുന്നത്.

ഇതിനിടെ ബസ് എറാന്‍ അടക്കമുള്ള മറ്റു വാഹനസര്‍വീസുകളിലെ ജീവനക്കാരും പണി മുടക്കിലേയ്ക്ക് നീങ്ങുന്നു എന്ന നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.അടിയന്തരമായി സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ രാജ്യത്തെ പൊതുഗതാഗത മേഖല സ്തംഭിക്കുമെന്ന് ജീവനക്കാരുടെ സംഘടനകള്‍ വെളിപ്പെടുത്തി.

Scroll To Top