Sunday December 11, 2016
Latest Updates

ഡബ്ലിനില്‍ ഇന്ന് രാത്രി മുതല്‍ ബസ് സര്‍വീസ് നിലയ്ക്കും,ശക്തമായ നിലപാടുകളുമായി ജീവനക്കാര്‍

ഡബ്ലിനില്‍ ഇന്ന് രാത്രി മുതല്‍ ബസ് സര്‍വീസ് നിലയ്ക്കും,ശക്തമായ നിലപാടുകളുമായി ജീവനക്കാര്‍

ഡബ്ലിന്‍:ശമ്പള വര്‍ദ്ധനവുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്ന് ഡബ്ലിന്‍ ബസിലെ ഡ്രൈവര്‍മാര്‍ നടത്തുന്ന പണിമുടക്ക് സമരം ഇന്ന് രാത്രി 9 മണിമുതല്‍.നാളെയും മറ്റന്നാളുമാണ് സമരം പ്രഖ്യാപിച്ചിരുന്നതെങ്കിലും ഇന്ന് രാത്രിയോടെ സര്‍വീസ് അവസാനിപ്പിക്കുമെന്ന് ജീവനക്കാരുടെ സംഘടന അറിയിച്ചു.

48 മണിക്കൂറാണ് സമരം. നാഷണല്‍ ബസ് ആന്‍ഡ് റെയില്‍ യൂണിയന്‍ (എന്‍.ബി.ആര്‍.യു), സിപ്റ്റു എന്നീ ട്രേഡ് യൂണിയനുകളുടെ പിന്തുണയോടെയാണ് സമരം. ഈ മാസം തന്നെ മൂന്ന് തവണ 48 മണിക്കൂര്‍ പണിമുടക്ക് നടത്താനാണ് ഉദ്ദേശ്യം. ഇതില്‍ ആദ്യത്തേതാണ് വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി നടക്കുക.

അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 15% ശമ്പള വര്‍ദ്ധനവ്, 2009ലെ കരാറനുസരിച്ചുള്ള 6% വര്‍ദ്ധനവ് എന്നിവ ആവശ്യപ്പെട്ടാണ് ഡ്രൈവര്‍മാര്‍ സമരം നടത്തുന്നത്. ഈ ആവശ്യങ്ങള്‍ ഡബ്ലിന്‍ ബസ് കമ്പനി അംഗീകരിക്കാത്തപക്ഷം ഈ മാസം തന്നെ 15,15,23,24 തീയതികളിലും സമരം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

Scroll To Top