Sunday December 11, 2016
Latest Updates

ഡബ്ലിനില്‍ സമരം ജനജീവിതത്തെ ബാധിച്ചു ,പണിമുടക്ക് അടുത്ത ആഴ്ചകളിലും തുടരാന്‍ സാധ്യത

ഡബ്ലിനില്‍ സമരം ജനജീവിതത്തെ ബാധിച്ചു ,പണിമുടക്ക് അടുത്ത ആഴ്ചകളിലും തുടരാന്‍ സാധ്യത

ഡബ്ലിന്‍ :വേതനത്തര്‍ക്കവുമായി ബന്ധപ്പെട്ട ഡബ്ലിന്‍ ബസ് ഡ്രൈവര്‍മാര്‍ നടത്തുന്ന 48 മണിക്കൂര്‍ സമരം ഡബ്ലിന്‍ നഗരത്തിലെ ജനജീവിതത്തെ സാരമായി ബാധിച്ചു.ടാക്‌സി സര്‍വീസുകളും,പ്രൈവറ്റ് വാഹനങ്ങളും നിരത്തു കീഴടക്കിയപ്പോള്‍ ട്രെയിന്‍ സര്‍വീസുകളിലും അസാമാന്യ തിരക്ക് അനുഭവപ്പെട്ടു.

തൊഴിലാളികളും വിദ്യാര്‍ഥികളുമാണ് ഏറെ വലഞ്ഞത്.ഇന്ന് അര്‍ദ്ധരാത്രി വരെയാണ് ബസ് സമരം.
അടുത്ത ആഴ്ചകളിലും സമരം തുടരാന്‍ സാധ്യതയുണ്ടെന്ന് യൂണിയന്‍ നേതാക്കള്‍ വ്യക്തമാക്കി. അഞ്ച് യൂണിയനുകളാണ് സമരത്തില്‍ പങ്കെടുക്കുന്നത്.

സമരം തുടരണോ എന്നതു സംബന്ധിച്ച് അഞ്ചു യൂണിയനുകളും അടുത്ത വ്യാഴാഴ്ച കൂടിക്കാണും. വേതനത്തിനു പുറമെ ജോലിക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കലും ചര്‍ച്ചാവിഷയമാകുമെന്ന് നാഷണല്‍ ബസ് ആന്‍ഡ് റെയില്‍ യൂണിയന്‍ ജനറല്‍ സെക്രട്ടറി ഡെര്‍മട്ട് ഒ ലെയറി പറഞ്ഞു.

Scroll To Top